Latest News

പാമ്പുകടിയേറ്റ് യുവതി മരിച്ചു

കാസര്‍കോട്: പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. അടൂര്‍ മുണ്ടോലിക്കജയി ലെ ചെല്ലപ്പനായ്ക്കിന്റെ മകള്‍ അമ്മിണി (39)യാണ് വെളളിയാഴ്ച രാവിലെ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. വ്യാഴാഴയച വൈകുന്നേരം 3 മണിക്ക് പറമ്പില്‍ പുല്ല് ശേഖരിക്കാന്‍ പോയ അമ്മിണിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. അമ്മിണിയെ നാട്ടുചികിത്സക്ക് വിധേയമാക്കിയെങ്കിലും നില ഭേദമാവാത്തതിനെ തുടര്‍ന്ന് നീലേശ്വരത്ത് വിഷചികിത്സകന്റെ സമീപത്തെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ അമ്മിണിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.