Latest News

പൊതുമേഖല സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയിലേക്ക് ചെര്‍ക്കളവും ഖമറുദ്ദീനും

MalabarFlash
കാസര്‍കോട് : ജില്ലയില്‍ നിന്ന് രണ്ട് പേര്‍കൂടി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയിലേക്ക്. മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീനെ കേരള സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. മുന്‍ മന്ത്രി നാലകത്ത് സൂപ്പി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് എം സി ഖമറുദ്ദീനെ ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത്.
സംഘടനാ പ്രവര്‍ത്തനത്തിന് മലപ്പുറം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നാലകത്ത് സൂപ്പി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹത്തെ പെരിന്തല്‍മണ്ണ വികസന അതോറിറ്റി ചെയര്‍മാനായി നിയമിക്കും. മുന്‍മന്ത്രിയും മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുള്ളയെ പുതുതായി രൂപീകൃതമാകുന്ന പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തുവരും. മുന്‍മന്ത്രി സി ടി അഹമ്മദലിലെ നേരത്തെ തന്നെ സിഡ്‌കോ ചെയര്‍മാനായി നിയമിച്ചിരുന്നു. ഖമറുദ്ദീനും ചെര്‍ക്കളം അബ്ദുള്ളയും സ്ഥാനമേല്‍ക്കുന്നതോടെ ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനത്തിന്റെ അമരക്കാരാകുന്നവരുടെ എണ്ണം മൂന്നായി ഉയരും.

തൃക്കരിപ്പൂര്‍ പടന്ന എടച്ചാക്കൈയിലെ പരേതനായ എ.പി. മുഹമ്മദ്കുഞ്ഞിയുടെയും എം.സി. മറിയുമ്മയുടെയും മകനായ ഖമറുദ്ദീന്‍ 1974 മുതല്‍ സജീവ എം.എസ്.എഫ്. പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. എം.എസ്.എഫ്. അഭിവക്ത കണ്ണൂര്‍ജില്ലാ ജനറല്‍സെക്രട്ടറി, പ്രസിഡണ്ട്, യൂത്തലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും 1995 മുതല്‍ 2000 വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനായും 2005 മുതല്‍ 2010 വരെ ജില്ലാ പഞ്ചായത്ത് മെമ്പറായും ഡി.പി.സി. മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു.
കോഴിക്കോട് സര്‍വ്വകലശാല യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം, സര്‍സയ്യിദ് കോളജ് യൂണിയന്‍ എഡിറ്റര്‍, യു.യു.സി, കെ.എസ്.ആര്‍.ടി.സി. അഡൈ്വസര്‍ കൗണ്‍സില്‍ അംഗം, ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എന്നീ നിലകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എട്ടര വര്‍ഷത്തോളമായി കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. കേരള സ്റ്റേറ്റ് മലബാര്‍ സിമന്റ്‌സ് കോര്‍പ്പറേഷന്‍ ഡയറക്ടറും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, MC Kamarudheen, Cherkkalam Abdulla, IUML

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.