Latest News

രമേശ്‌ ചെന്നിത്തലയുടെ പ്രസംഗ വേദിക്ക് തീയിട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ ചടങ്ങിനു വേണ്ടി വെള്ളിക്കോത്ത് ഒരുക്കിയ പ്രസംഗ വേദിക്ക് തീയിട്ട കേസില്‍ ഒരാള്‍ പോലീസ് പിടിയിലായി. സിപിഎം പ്രവര്‍ത്തകനായ വെള്ളിക്കോത്ത് അടോട്ടെ രാജീവനെ (31) യാണ് ഹൊസ്ദുഗര്‍ എസ് ഐ ഇ വി സുധാകരന്‍ വെളളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. 2013 ജനുവരി 30 ന് പുലര്‍ ച്ചെയാണ് കേസിനാസ്പദമായ സംഭവം. മഹാത്മാഗാന്ധിയുടെ 65ാം രക്തസാക്ഷി ദിനത്തില്‍ വെള്ളിക്കോത്ത് രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാന്‍ വേണ്ടി സജീകരിച്ച വേദിയുടെ പിറക് വശത്ത് കെട്ടിയുയര്‍ത്തിയ കര്‍ട്ടനിലേക്ക് പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് മണ്ണെണ്ണ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. കര്‍ട്ടന്‍ ഭാഗീകമായി കത്തി നശിച്ചതോടൊപ്പം സ്‌റ്റേജിന്റെ പിറക് വശം നിലംപതിക്കുകയും ചെയ്തിരുന്നു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്‍വശത്ത് ഗാന്ധിസ്മൃതി എന്ന ചടങ്ങ് ഒരുക്കിയിരുന്നത്. തീവെപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.