പ്രതിസന്ധികള്‍ പലതും അതിജീവിച്ചാണ് പാതിവഴിയില്‍ മുടങ്ങിയ ഈ പദ്ധതി ചുരുങ്ങിയ നാള്‍ക്കകം പൂര്‍ത്തിയാക്കിയത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന് ഏതുനിമിഷവും ദുരന്തം സംഭവിക്കുമെന്ന സ്ഥിതിയിലാണ് 2010-11 സാമ്പത്തികവര്‍ഷത്തില്‍ ആറാട്ടുകടവ് പാലം പുനര്‍നിര്‍മ്മിക്കാന്‍ 140 ലക്ഷം രൂപ അനുവദിച്ചത്. കരാര്‍ ഏറ്റെടുത്തയാള്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ പഴയത് പൊളിച്ചുമാറ്റിയെങ്കിലും പ്രവൃത്തി ആരംഭിക്കാതെ രണ്ടരവര്‍ഷത്തോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. പുതിയ നിരക്കിലുള്ള തുക കിട്ടാതെ പ്പരവൃത്തി ചെയ്യാനാവില്ലെന്നു പറഞ്ഞ് പാതിവഴിയില്‍ പണി ഉപേക്ഷിക്കുകയും ചെയ്തു.
നാട്ടുകാരനുഭവിക്കുന്ന ഗുരുതരമായ യാത്രാപ്രശ്‌നം പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതിനെ തുടര്‍ന്നാണ് പാലത്തിനും റോഡിനും പുതിയ ഡിസൈന്‍ തയ്യാറാക്കി അതിനു ഭരണാനുമതി നല്‍കി പ്രവൃത്തി റീ ടെണ്ടര്‍ ചെയ്തതെന്ന് എം എല്‍ എ പറഞ്ഞു. ചട്ടഞ്ചാലിലെ പ്രമുഖകരാര്‍ ഗ്രൂപ്പായ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ കെ എം അബ്ദുള്ളക്കുഞ്ഞിയാണ് തുടര്‍ന്ന് പ്രവൃത്തി ഏറ്റെടുത്തത്. എഗ്രിമെന്റ് കാലാവധി കണക്കിലെടുക്കാതെ പാലത്തിന്റേയും റോഡിന്റേയും പ്രവൃത്തി നാലു മാസത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച കരാറുകാരന്‍ കെ എം അബ്ദുള്ളക്കുഞ്ഞിയെ എം എല്‍ എ അഭിനന്ദിച്ചു.
മൂന്നരക്കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിച്ച പാലവും റോഡും ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.
No comments:
Post a Comment