കാസര്‍കോട്: വീട് നിര്‍മാണത്തിന് നിലം നിരപ്പാക്കുന്നതിനിടെ ജെ.സി.ബി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ബേഡകം പന്നിക്കല്‍ കുട്ടിപ്പാറയിലാണ് അപകടമുണ്ടായത്. കര്‍ണാടക ബിജാപ്പൂര്‍ സ്വദേശി രവി (28) യാണ് മരിച്ചത്. ഇയാളുടെ സഹായിയും നാട്ടുകാരനുമായ ബാലാജി (35) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മുന്നാട്ടെ ജെ.സി.ബി കമ്പനിയിലെ തൊഴിലാളികളാണ് മരിച്ച രവിയും പരിക്കേറ്റ ബാലാജിയും. ഇവര്‍ മുന്നാട്ട് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു.
കുട്ടിപ്പാറയില്‍ വിമല്‍കുമാര്‍ എന്നയാളുടെ സ്ഥലത്ത് വീടു നിര്‍മാണത്തിന് മണ്ണ് നിരപ്പാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുന്നിന്‍ ചെരിവാണിത്. മണ്ണ് നിരപ്പാക്കുന്നതിനിടെ ജെ.സി.ബി കുഴിയിലേക്ക് മറിയുകയും രവിയും ബാലാജിയും അതിനടിയല്‍ പെടുകയുമായിരുന്നു. ഓടിക്കൂടിയവര്‍ ഇരുവരെയും മണ്ണു നീക്കി പുറത്തെടുക്കുമ്പോഴേക്കും രവി മരിച്ചിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...

No comments:
Post a Comment