വത്തിക്കാന്‍ സിറ്റി: 'ഹബേമൂസ് പാപ്പാം' ലോകത്തിന് പുതിയ പോപ്പിനെ ലഭിച്ചിരിക്കുന്നു. അര്ജന്റീനിയയില് നിന്നുള്ള യോര്‍ഗെ മരിയോ ബര്ഗോഗ്ലിയോയ്ക്കാണ് ആകമാന കത്തോലിക്ക സഭയെ നയിക്കാനുള്ള നിയോഗം ലഭിച്ചത്. പോപ്പ് ഫ്രാന്‍സിസ് ഒന്നാമന് എന്ന പേരിലാകും പുതിയ പോപ്പ് അറിയപ്പെടുക. ബ്യൂറസ് ഐറിസ് രൂപത അധ്യക്ഷനാണ് 76 കാരനായ ബെഗോളിയോ.ബുധനാഴ് രാത്രി 11.40 നാണ് ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ നാഥനെ ലഭിച്ചതിന്റെ അറിയിപ്പായി സിസ്റ്റെയ്ന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നത്. വിളംബരമായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മണിമുഴങ്ങി.
അതോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് പുറത്ത് കാത്തിനിന്നിരുന്ന വിശ്വാസസഹസ്രങ്ങള്‍ ആഹ്ലാദാരവങ്ങളോടെ പുതിയ നാഥന്റെ വരവിനെ എതിരേറ്റു. പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സൂചകമായ വെള്ള പുക ഉയര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടൗറാന്‍ നമുക്ക് പുതിയ പാപ്പ ലഭിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം നടത്തി
അധികം വൈകാതെ കാത്തിരുന്ന ആ നിമിഷം ആഗതമായി. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി പോപ്പ് ഫ്രാന്‍സിസ് ഒന്നാമന് വിശ്വാസസമൂഹത്തിന് ദര്‍ശനം നല്കി അവരെ അഭിസംബോധന ചെയ്തു. മാര്‍പാപ്പയാകുന്ന ആദ്യ ജെസ്യൂട്ട് വൈദികന് കൂടിയാണ് ബര്‍ഗോഗ്ലിയോ. 1992 ല്‍ ബിഷപ്പും 1998 ല്‍ ആര്‍ച്ച് ബിഷപ്പുമായ ബര്‍ഗോഗ്ലിയോ2001 ലാണ് കര്‍ദിനാളായത്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ബര്ഗോഗ്ലിയോയെ കര്‍ദിനാളായി ഉയര്‍ത്തിയത്. 115 കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. അഞ്ചാം റൗണ്ട് വോട്ടെടുപ്പിലാണ് പോപ്പിനെ കണ്ടെത്തിയത്.
ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പാണ് ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പ. സഭാ ചരിത്രത്തില്‍ 1282 വര്‍ഷത്തിന് ശേഷമാണ് യൂറോപ്പിന് പുറത്ത് നിന്ന് ഒരാള്‍ സഭയുടെ അധിപനായി തിരഞ്ഞെടുക്കപ്പെടുന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാരില്‍ 60 പേരും യൂറോപ്പില്‍ നിന്നായിരുന്നു. അതില്‍ തന്നെ 20 പേരും ഇറ്റലിയില്‍ നിന്നുള്ള കര്‍ദിനാള്‍മാരായിരുന്നു. അതോടെ ഇത്തവണയും ഏവരും
സാധ്യത കല്‍പ്പിച്ചത് യൂറോപ്പില്‍ നിന്നും വീണ്ടും ഒരു പോപ്പിനായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ബര്ഗോഗ്ലിയോയിലൂടെ ലാറ്റിനമേരിക്കയ്ക്കും ഒരു പോപ്പിനെ ലഭിച്ചു.
വിശ്വാസ സമൂഹത്തോട് നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഇനി ഒരുമിച്ച് യാത്രയ്ക്കൊരുങ്ങാമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, World, rgentine Jorge Bergoglio,
Argentine Jorge Bergoglio elected Pope Francis
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ഉദുമ[www.malabarflash.com]: തൃക്കണ്ണാട് – കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക മഹാശനീശ്വര ഹോമം 12 നു ശന...
No comments:
Post a Comment