ജീവപര്യന്തം കേസില്‍ പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ചു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയൊടുക്കിയാല്‍ ആ തുക ഷീലയുടെ മക്കള്‍ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ കേസിലെ പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ഇരുകേസുകളിലെയും ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നില്ല.
2010 ഒക്‌ടോബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ചേന്നംപള്ളിയിലെ വാടക വീട്ടിലെത്തിയ രാജന്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് ഷീലയുടെ മുഖത്തൊഴിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. നേരത്തെ പാസ്റ്ററായി ജോലി ചെയ്തിട്ടുള്ള രാജന്‍ സംഭവത്തിനു ശേഷം മാരുതി വാനില്‍ രക്ഷപ്പെട്ടു. കോട്ടയം, എറണാകുളം ജില്ലകളിലായി ഒളിവില്‍ താമസിക്കുകയും പിന്നീട് കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു.
ഭര്‍ത്താവ് ജെയിംസുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷീല രണ്ടു മക്കള്‍ക്കൊപ്പമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. രാജന്റെ ആസിഡ് പ്രയോഗത്തില്‍ ഷീലയുടെ നാലു വയസ്സുകാരന്‍ മകനും പൊള്ളലേറ്റിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഷീലയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് വയനാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പാടി സി.ഐയായിരുന്ന പാര്‍ഥസാരഥി പിള്ളയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സജയന്‍ ജേക്കബ്, അഡ്വ. യൂസുഫ്, അഡ്വ. നൃപന്‍ വടക്കന്‍ എന്നിവര്‍ ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Kottayam, Case, Rajan Gorj, Sheela, Cort
No comments:
Post a Comment