ദേവഗൗഡ സർക്കാരിന്റെ വ്യോമഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇബ്രാഹീം പിന്നീട് ജനതാ ദൾ എസിൽ നിന്നും രാജിവെച്ചിരുന്നു. ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലെ അനിഷേധ്യനേതാവാണ് ഇദ്ദേഹം. ഒരിക്കൽ ഗുണ്ടു റാവൂ മന്ത്രിസഭയിൽ അംഗമായ ഇബ്രാഹീം 2008ലാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി 56 അംഗങ്ങളുള്ള ക്യാമ്പയിൻ കമ്മിറ്റിയും 44 അംഗങ്ങളുള്ള ഇലക്ഷൻ മാനിഫെസ്റ്റോ കമ്മിറ്റിയും പാർട്ടി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിമാർ, പിസിസി പ്രസിഡന്റുമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്.
ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനായി വീരണ്ണ മത്കട്ടിയും ഇലക്ഷൻ മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയർമാനായി കെ.ആർ രമേശ് കുമാറിനേയും ചുമതലപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment