കാസര്‍കോട്: ഒരുമാസമായി നിരാഹാരസമരം തുടരുന്ന എന്‍ഡോസള്‍ഫാന്‍ ജനകീയ പീഡിത മുന്നണിയുമായി മാര്‍ച്ച് 22ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. ആരോഗ്യമന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി, കൃഷിമന്ത്രി എന്നിവരും ജില്ലയിലെ എം.പി., എം.എല്‍.എ.മാര്‍, കളക്ടര്‍ എന്നിവര്‍ക്കുപുറമെ സമരസമിതിയിലെ അഞ്ചംഗങ്ങളും പങ്കെടുക്കും.
ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബുവാണ് ഇക്കാര്യം സര്‍ക്കാരിനുവേണ്ടി സമരസമിതിയെ അറിയിച്ചത്. അംബികാസുതന്‍ മാങ്ങാട്, ശോഭന, സുല്‍ഫത്ത്, മുനീസ, അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍ എന്നിവരാണ് സമരസമിതിക്കുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Endosulfan, Protest, Kasaragod, Kerala, Endosulfan Peeditha Janakeeya
No comments:
Post a Comment