മൂന്നുവര്‍ഷത്തിനിടയില്‍ തന്നെ പത്തിലേറെ പേരാണ് ഈ രീതിയില്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ചാലിങ്കാലിലെ ശില്പി നാരായണന്(55) മരണപ്പെട്ടിരുന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകളായിരുന്ന ചാലിങ്കാലിലെ കൊട്ടന്, ബാലന്,രാമന് എന്നിവര്‍ ഈയിടെയാണ് മരണപ്പെട്ടത്.
ഇനിയും നിരവധിപേര്‍ രോഗത്തോടും മരണത്തോടും മല്ലടിച്ച് കഴിയുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് രോഗബാധിതരെയും കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ചാലിങ്കാലിലെയും എണ്ണപ്പാറയിലെയും ആദിവാസി കോളനികളിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറെയുണ്ട്. ഇവരില്‍ പലരും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചികിത്സ തുടരാനാകാത്ത അവസ്ഥയിലാണുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Endosulfan
No comments:
Post a Comment