Latest News

എന്റെ പുതിയ നമ്പര്‍

മാറ്റങ്ങളുടെ തിരിച്ചറിവുമായി നവാഗതനായ എ. ജി. സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ പുതിയ നമ്പര്‍. സാന്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് കെ. പി. നിര്‍മിക്കുന്ന എന്റെ പുതിയ നമ്പറില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാ ത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജയദേവ്, മഹ്റൂഫ് ഉസ്മാന്‍, കിരണ്‍, ഷാജി റസാക്ക്, സുധീഷ്, രാമചന്ദ്രന്‍, റോബിന്‍, ജലീല്‍, ചാക്കോ, രാജശേഖരന്‍, ലീലാ കൃഷ്ണന്‍, വിജയന്‍ പിള്ള, മിനു റോബര്‍ട്ട്, കീര്‍ത്തന, സിസിറ, രോഹിണി സിംഗ്, ടിന്‍സ് മനോജ്, നിമ്മി, നീതു, രേഷ്മ, ടാന്‍സി, സോഫിയ, സജിത നാരായണന്‍, സല്‍മ, ഗീത, വിചിത്ര, എഞ്ചല്‍ ബേബി, ദീപ, വിനോദ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
എറണാകുളത്ത് ജനിച്ച് വളര്‍ന്ന പ്രവീണും കോട്ടയത്ത് നിന്നെത്തിയ റെനി ജോണും ഇപ്പോള്‍ സുഹൃത്തുക്കളായി കൊച്ചിയില്‍ ഒരു വാടകവീട്ടില്‍ താമസിക്കുന്നു. പ്രവീണിന് നിലവില്‍ നാല് മൊബൈല്‍ ഫോണ്‍ ഉണ്ട്. അതിലൂടെ പെണ്‍കുട്ടികളുമായി സൌഹൃദം സ്ഥാപിക്കലാണ് പ്രധാന ജോലി. വിവിധ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകളുമായി പ്രവീണ്‍ ഇപ്രകാരം അടുപ്പമുണ്ട്.
ബിസിനസ് നടത്തി പരാജയം രുചിച്ചറിഞ്ഞ റെനി ജോണിന്റെ മനസ് നിറയെ പ്രണയമാണ്. 
സുന്ദരനാണെങ്കിലും ഇതുവരെ ആരേയും പ്രണയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ പ്രവീണിനോട് വല്ലാത്ത അസൂയ ഉണ്ട്. ഇവരുടെ ജീവിത ത്തിലേക്ക് അനിതയും കൂട്ടുകാരനായ ജാക്കിയും കടന്നുവരുന്നതോടെ സംഭവിക്കുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് പുതിയ നമ്പറില്‍ എ. ജി. സുകുമാരന്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയായ എന്റെ പുതിയ നമ്പറിന്റെ ക്യാമറമാന്‍ ഫൈസല്‍ ഖാലിദ് ആണ്. ഗാനരചന- എ. ജി. സുകുമാരന്‍, സംഗീതം- നസറുദീന്‍ ഷാ, എഡിറ്റിങ്- രതീഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, പി ആര്‍ ഒ- എ. എസ് ദിനേശ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.