Latest News

ഏറ്റവും ചെറിയ വയര്‍ലെസ്സ് ചാര്‍ജറുമയി എല്‍.ജി

പുതുതലമുറ സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കാന്‍ 'ലോകത്തെ ഏറ്റവും ചെറിയ വയര്‍ലെസ്സ് ചാര്‍ജര്‍' എല്‍.ജി.അവതരിപ്പിച്ചു. 6.9 സെന്റീമീറ്റര്‍ വിസ്താരമുള്ളഡബ്ല്യു.സി.പി - 300 (WCP-300) എന്ന ചാര്‍ജര്‍ കൈയില്‍ കൊണ്ടുനടക്കുക വളരെ എളുപ്പമാകുമെന്ന് കമ്പനി പറയുന്നു.
ഇതിനുമുമ്പ് എല്‍.ജി.പുറത്തിറക്കിയ വയര്‍ലെസ്സ് ചാര്‍ജറുകളെ അപേക്ഷിച്ച്, ചാര്‍ജിങ് മേഖലയ്ക്ക് 1.7 മടങ്ങ് വിസ്തൃതി കൂടുതലുണ്ട് പുതിയ മോഡലില്‍. എന്നുവെച്ചാല്‍, ഈ ഉപകരണത്തിന്റെ ചാര്‍ജിങ് പാഡിന് മുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വെച്ചാല്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജുചെയ്ത് കിട്ടും.
ഫിബ്രവരി അവസാനം ബാഴ്‌സലോണയില്‍ സമാപിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ്, പുതിയ വയര്‍ലെസ്സ് ചാര്‍ജര്‍ എല്‍.ജി.ആദ്യമായി അവതരിപ്പിച്ചത്. 5-പിന്‍ മൈക്രോ-യു.എസ്.ബി ചാര്‍ജറിന് യോജിച്ച ഉപകരണമാണിത്.


'വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍' സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈലുകള്‍ ചാര്‍ജുചെയ്യാന്‍ സഹായിക്കുന്ന ഉപകരണമാണ് ഡബ്ല്യു.സി.പി - 300. 'വയര്‍ലെസ്സ് പവര്‍ കണ്‍സോഷ്യ'ത്തിന്റെ 'ക്വി' (Qi) സര്‍ട്ടിഫിക്കേഷന്‍ ഇതിന് ലഭിച്ചിട്ടുണ്ട്.
വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍ സങ്കേതമാണ് ഈ ചാര്‍ജറിലുള്ളത്. വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍ വഴി ഒരു കാന്തികമണ്ഡലം സൃഷ്ടിക്കുകയും, ആ കാന്തികമണ്ഡലത്തിന്റെ സഹായത്തോടെയുണ്ടാകുന്ന വൈദ്യുതപ്രവാഹം ഉപകരണത്തിലെ ബാറ്ററി ചാര്‍ജുചെയ്യുകയും ചെയ്യുന്നു.
ക്വി സ്റ്റാന്‍ഡേര്‍ഡ് (Qi standard) പിന്തുണയ്ക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും എല്‍.ജി.യുടെ പുതിയ ഉപകരണമുപയോഗിച്ച് ചാര്‍ജുചെയ്യാന്‍ കഴിയും.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ സൗകര്യം പരിഗണിക്കുകയാണെങ്കില്‍, വയര്‍ലെസ്സ് ചാര്‍ജിങ് എന്നത് ശരിക്കും 'വിശുദ്ധചഷകം' (holy grail) ആണ് - എല്‍.ജി. ഇലക്ട്രോണിക്‌സ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്പനി സി.ഇ.ഒ.യും പ്രസിഡന്റുമായ ജോങ്-സിയോക് പാര്‍ക്ക് പറയുന്നു.
വയര്‍ലെസ്സ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന ക്വി സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് എല്‍.ജി.സ്‌പെക്ട്രം 2, നെക്‌സസ് 4 എന്നിവ. ഇവ കൂടാതെ ഓപ്ടിമസ് ജി പ്രോ, ഓപ്ടിമസ് വു: 2, ഓപ്ടിമസ് എല്‍ടിഇ 2 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളിലും ഈ സംവിധാനമുണ്ട്.
ദക്ഷിണ കൊറിയയില്‍ 60 ഡോളര്‍ (3000 രൂപ) ആണ് ഡബ്ല്യു.സി.പി - 300 വയര്‍ലെസ്സ് ചാര്‍ജറിന്റെ വില.
(mathrubhumi)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.