കാസര്‍ഗോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍ഗോട് നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തി വന്നിരുന്ന സമരമാണ് അവസാനിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
സമര സമിതി നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇരകള്‍ക്ക് അനുകൂലമായി തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യം 5 വര്‍ഷം മാത്രമായിരിക്കുമെന്ന ഉത്തരവ് തിരുത്തും. 5 വര്‍ഷം കഴിഞ്ഞാലും ഇരകള്‍ക്ക് അനൂകൂല്യം നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. കാന്‍സര്‍ ബാധിച്ചവര്‍ക്ക് ഉള്‍പ്പടെ കൂടുതല്‍ രോഗികളെക്കൂടി ആനുകൂല്യം ലഭിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു.
അതേസമയം മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കുമെന്നും സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment