Latest News

വിക­ലാംഗര്‍ക്കുളള ഉപ­ക­രണ നിര്‍ണയ ക്യാമ്പ് ഏപ്രില്‍ ഒന്നു­മു­തല്‍

കാസര്‍കോട്: ജില്ലാ­പ­ഞ്ചാ­യത്ത് ദേശീയ വിക­ലാംഗ പുന­ര­ധി­വാസ പദ്ധതിയുടെ ഭാഗ­മായി ജില്ല­യില്‍ ശാരീ­രിക-മാ­ന­സിക വെല്ലു­വി­ളി­നേ­രി­ടു­ന്ന­വര്‍ക്കായി വിവിധ കേന്ദ്ര­ങ്ങ­ളില്‍ ഏപ്രില്‍ ഒന്നു­മു­തല്‍ പത്തു­വരെ ഉപ­ക­രണ നിര്‍ണയ ക്യാമ്പ് നട­ത്തും. ഏപ്രില്‍ ഒന്നിന് പരപ്പ ബ്ലോക്കില്‍ പരപ്പ ഗവ.­എച്ച് എസ്­എ­സി­ലാണ് ക്യാമ്പ്. രാവിലെ പത്തു­മു­തല്‍ ഒരു­മ­ണി­വ­രെ.­പ­ന­ത്ത­ടി, ­ക­ള­ളാര്‍,­കോ­ടോം­ബേ­ളൂര്‍ ഗ്രാമ­പ­ഞ്ചാ­യ­ത്തു­ക­ളി­ലു­ള­ള­വര്‍ക്കും ഉച്ചയ്ക്ക് 2 മുതല്‍ 5വരെ, വെസ്റ്റ് എളേ­രി,­ഈസ്റ്റ് എളേരി ബളാല്‍ പഞ്ചാ­യ­ത്തു­ക­ളി­ലു­ള­ള­വര്‍ക്കും പങ്കെ­ടു­ക്കാം.
2ന് കാസര്‍കോട് ജിഎ­ച്ച്­എ­സ്­എസ് ല്‍ നഗ­ര­സഭാ പരി­ധി­യി­ലു­ള­ള­വര്‍ക്കും 3ന് കാഞ്ഞ­ങ്ങാട് ടൗണ്‍ഹാള്‍(­കാ­ഞ്ഞ­ങ്ങാട് നഗ­ര­സ­ഭ) 4ന് ഗവ.­എല്‍.­പി.­സ്‌ക്കൂള്‍ നീലേ­ശ്വ­രം(­നീ­ലേ­ശ്വരം നഗ­ര­സ­ഭ) 5ന് ജിഎ­ച്ച്­എ­സ്­എസ് പിലി­ക്കോ­ട് രാവിലെ 10 മുതല്‍ ഒരു­മ­ണി­വ­രെ.­ തൃ­ക്ക­രി­പ്പൂര്‍,­ പി­ലി­ക്കോ­ട്,­ വ­ലി­യ­പ­റമ്പ് ഉച്ചയ്ക്ക് 2 മുതല്‍ 5വരെ കയ്യൂര്‍­-­ചീ­മേ­നി, ചെറു­വ­ത്തൂര്‍,­പ­ട­ന്ന.(നീ­ലേ­ശ്വരം ബ്ലോക്ക്) 6ന് കാഞ്ഞ­ങ്ങാട് ബ്ലോക്കിലെ അജാ­നൂര്‍,­പു­ല്ലൂര്‍­-­പെ­രി­യ,­ഉ­ദുമ­ രാവിലെ 10 മുതല്‍ ഒരു മണി­വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5വരെ പള­ളി­ക്ക­ര,­മ­ടിക്കൈ ഗ്രാമ­പ­ഞ്ചാ­യ­ത്തു­ക­ള്‍.
8ന് കാറ­ഡുക്ക ബ്ലോക്ക് പഞ്ചാ­യ­ത്തിലെ ബോവി­ക്കാനം എ.­എല്‍ പി സ്‌ക്കൂളില്‍ ക്യാമ്പ് നട­ക്കും. രാവിലെ 10 മുതല്‍ 1 മണി­വ­രെ­കാ­റ­ഡു­ക്ക,­മു­ളി­യാര്‍ ബേ­ഡ­ഡുക്ക 2 മുതല്‍ 5വരെ ദേലം­പാ­ടി,­കും­ബ­ഡാ­ജെ,­ബെ­ള­ളൂര്‍,­കു­റ്റി­ക്കോല്‍ പഞ്ചാ­യ­ത്തു­ക­ള്‍. 9ന് ചെങ്കള കമ്മ്യൂ­ണിറ്റി ഹാളില്‍ നട­ക്കുന്ന ക്യാമ്പില്‍ രാവിലെ 10 മുതല്‍ 1വരെ കാസര്‍കോട് ബ്ലോക്കിലെ ബദി­യ­ഡു­ക്ക, ­ചെ­ങ്ക­ള,­ മ­ധൂര്‍ ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ ചെമ്മ­നാ­ട്,­ കു­മ്പ­ള,­ മൊ­ഗ്രാല്‍ പഞ്ചാ­യ­ത്തു­ക­ളി­ലു­ള­ള­വര്‍ക്ക് പങ്കെ­ടു­ക്കാം. 10ന് മംഗല്‍പാടി ജിഎല്‍പി സ്‌ക്കൂളില്‍ ക്യാമ്പില്‍ രാവിലെ 10 മുതല്‍ ഒരു­മ­ണി­വരെ എണ്‍മ­ക­ജെ, ­മ­ഞ്ചേ­ശ്വ­രം,­ മീഞ്ച 2 മുതല്‍5വരെ വോര്‍ക്കാ­ടി,­ പൈ­വ­ളി­ഗെ, ­പു­ത്തി­ഗെ,­ മം­ഗല്‍പാടി നിവാ­സി­കള്‍ക്കും പങ്കെ­ടു­ക്കാം. ക്യാമ്പില്‍ ഉപ­ക­ര­ണ­ങ്ങളുടെ പട്ടിക തയ്യാ­റാക്കി പിന്നീട് ഉപ­ക­ര­ണ­ങ്ങള്‍ വിത­രണം ചെയ്യും. ഗുണ­ഭോ­ക്താ­ക്കള്‍ക്ക് അതാത് ബ്ലോക്ക് നഗ­ര­സഭ ക്യാമ്പില്‍ പങ്കെ­ടു­ക്ക­ണ­മെന്ന് എന്‍പി­ആര്‍പിഡി ജില്ലാ കോ-­ഓര്‍ഡി­നേ­റ്റര്‍ അറി­യി­ച്ചു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് 04994­-257140. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.