ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി സ്വര്‍ണ്ണ നിറം പൂശിയത്.
2008 ല്‍ ക്ഷേത്ര ബഹ്‌റൈന്‍ കമ്മിററി ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ക്ഷേത്ര കവാടത്തില്‍ ഗോപുരം നിര്‍മ്മിച്ചത്. തമിഴ്‌നാട്ടിലെ നൂറിലധികം തൊഴിലാളികളാണ് മനോഹര ശില്‍പങ്ങളടങ്ങിയ ഗോപുരം നിര്‍മ്മിച്ചത്.
5 വര്‍ഷം മുമ്പ് തഞ്ചാവൂരില്‍ നിന്നുളള കലാകാരന്‍മാര്‍ ഓയില്‍ പെയിന്റില്‍ ഗോപുരത്തിലെ ശില്‍പങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തിയിരുന്നു.
ഈ മേഖലയിലുളള തൊഴിലാളികളെ ലഭിക്കാത്തതിനാലാണ് ഈ വര്‍ഷം സ്വര്‍ണ്ണ നിറം നല്‍കാന്‍ ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചത്. തൃശൂരില്‍ നിന്നുളള 12 തൊഴിലാളികളാണ് ആധുനിക മിഷനറികളുടെ സഹായത്തോടെ കൂററന്‍ ഗോപുരത്തിന് സ്വര്‍ണ്ണ നിറം പൂശിയത്.
No comments:
Post a Comment