Latest News

കുഞ്ചത്തൂര്‍ വാഹനാപകടം: മരണം മൂന്നായി

ഉപ്പള: കുഞ്ചത്തൂരില്‍ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. പരിക്കേറ്റ് ഗുരുതര നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മദ്രസാ അധ്യാപകന്‍ കുഞ്ചത്തൂരിലെ അഷ്‌റഫ് മൗലവി(45) അഞ്ച് മണിയോടെ മരണപ്പെട്ടു. അപകടത്തില്‍ ആദ്യം തുമിനാട്ടെ അബൂബക്കര്‍ എന്ന അബൂച്ച (50), ഇദ്ദേഹത്തിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്. സമദ് ദേളി സഅദിയ സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. സഅദിയ അഗതി മന്ദിരത്തില്‍ താമസിച്ചാണ് സമദ് പഠിച്ചിരുന്നത്. മരിച്ച അഷ്‌റഫ് മൗലവി ഹൊസങ്കടി പിടാരിമൂല മദ്രസാ അധ്യാപകനും കുഞ്ചത്തൂര്‍ സ്വദേശിയുമാണ്.
അപകടത്തില്‍ മരിച്ച അബൂബക്കറിന്റെ മറ്റൊരു മകന്‍ സ്വാദിഖ്(എട്ട്) ഗുരുതരമായി പരിക്കേറ്റ്

മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കണ്വതീര്‍ത്ഥ ഭഗവതി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ് സ്വാദിഖ്. അബൂബക്കറിന് സമദിനെയും സ്വാദിഖിനെയും കൂടാതെ മറ്റൊരു മകന്‍ കൂടിയുണ്ട്. സഅദിയ സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സഫ്വാദ്. സീനത്താണ് അബൂബക്കറിന്റെ ഭാര്യ.
മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ മംഗല്‍പാടി ഗവ.ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
ഉദ്യാവരം മസ്ജിദില്‍ റാത്തീബ് നേര്‍ചയില്‍ പങ്കെടുക്കാനെത്തിയ ഇവര്‍ ബൈക്കില്‍ തുമിനാട്ടേക്ക് പോവുമ്പോഴാണ് ടാങ്കര്‍ ലോറി ഇടിച്ച് അപകടം ഉണ്ടായത്. ബീഫാത്വിമയാണ് അഷ്‌റഫ് മൗലവിയുടെ ഭാര്യ. മഹ്മൂദ്, ആഇശത്ത് സഅദിയ, സഹല എന്നിവര്‍ മക്കളാണ്. ഏഴ് സഹോദരങ്ങളുണ്ട്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം നാടിനെ നടുക്കി. മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രി പരിസരത്തും മരണപ്പെട്ടവരുടെ വീടുകളിലും നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്.







ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് പിതാവും കുട്ടിയും മരിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.