Latest News

ഗവ.കോളേജില്‍ ക്യാംപസ് ഫെസ്റ്റ് 2013 സംഘടിപ്പിച്ചു

കാസര്‍കോട് : ഗവണ്‍മെന്റ് കോളേജില്‍ എം എസ് എഫ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യാംപസ് ഫെസ്റ്റ 2013് സംഘടിപ്പിച്ചു. ഉദ്ഘാടനം മഞ്ഞളാം കുഴി അലി നിര്‍വ്വഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം സി ഖമറുദ്ദിന്‍, ടി ഇ അബ്ദുല്ല, എ അബ്ദുല്‍റഹ്മാന്‍, പ്രൊഫസര്‍ അസ്ലം, മൊയ്തീന്‍ കൊല്ലമ്പാടി, കുന്നില്‍ അബ്ദുല്ല, ബേവിഞ്ച അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ഗായകര്‍ ഇരട്ടസഹോദരങ്ങളായ അത്തു, അമ്മു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യൂണിറ്റ് പ്രസിഡണ്ട് ഉമ്മര്‍ ആദൂര്‍ സ്വാഗതവും, താഹ ചേരൂര്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.