ദേശീയോദ്ഗ്രഥന പരിപാടി : കേരള സംഘം തിരിച്ചെത്തി
കാസര്‍കോട് : നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഹൈദരാബാദില്‍ നടന്ന ദേശീയോദ്ഗ്രഥന പരിപാടിയില്‍ ഉജ്ജ്വല നേട്ടവുമായി കേരള സംഘം തിരിച്ചെത്തി. ഏഴു ദിവസങ്ങളില്‍ നടന്ന വ്യത്യസ്തയിനം പരിപാടികളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പാടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാടി എ കെ ജി വായനശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്നരിവാള്‍ നാടന്‍ പാട്ട് സംഘം പരിപാടി അവതരിപ്പിച്ചു. സംഘത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 19 കലാകാരന്മാര് പങ്കെടുത്തു. നാടന്‍പാട്ട്, കോല്‍ക്കളി, പൂരക്കളി, മംഗലംകളി എന്നിവയും അവതരിപ്പിച്ചു. ഒറീസ, ചത്തീസ്ഗഡ്, രാജസ്ഥാന്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനത്തെ കലാകാരന്മാര് അവരുടെ നാടന്‍പാട്ടും നൃത്തരൂപങ്ങളും അവതരിപ്പിച്ചു. അവസാന ദിവസം നടന്ന കലാപരിപാടിയില്‍ കേരളം മൂന്നാം സ്ഥാനം നേടി. നെഹ്റു യുവകേന്ദ്ര ആന്ധ്രപ്രദേശ് സോണല്‍ ഡയരക്ടര്‍ ജെ പിഎസ് നേഹി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ന്യൂഡൽഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മി...
-
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്ര...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...


No comments:
Post a Comment