Latest News

കുവൈത്തില്‍ സന്ദര്‍ശനവിസയ്ക്ക് തൊഴിലനുമതി നിര്‍ത്തലാക്കി

കുവൈത്ത്: രാജ്യത്ത് സന്ദര്‍ശന വിസകളിലെത്തുന്നവര്‍ക്ക് തൊഴിലനുമതി നല്‍കുന്നത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. തൊഴില്‍-സാമൂഹികമന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുഹ്‌സിനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട എല്ലാ ഗവര്‍ണറേറ്റുകളിലും അറിയിച്ചിട്ടുണ്ടെന്നും ചില പ്രത്യേക അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.
വാണിജ്യ സന്ദര്‍ശന വിസയിലെത്തുന്ന സര്‍വകലാശാല ബിരുദധാരികള്‍ക്ക് തൊഴിലനുമതി നല്‍കുന്നതില്‍ പ്രത്യേക ഇളവ് അനുവദിച്ചിരുന്നതും ഇതോടെ നിര്‍ത്തലാവും.
രാജ്യത്ത് വര്‍ധിച്ചുവരുന്ന വിസ കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനും തൊഴില്‍മേഖലയില്‍ വര്‍ധിച്ചുവരുന്ന അനാവശ്യ-അവിദഗ്ധ തൊഴിലാളികളുടെ തള്ളിക്കയറ്റം അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് നടപടി.
രാജ്യത്ത് വിസക്കച്ചവടം വര്‍ധിക്കുന്നതായും തൊഴിലാളികളെ ചൂഷണവിധേയരാക്കുന്നതായും അന്താരാഷ്ട്രാ സമൂഹങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അനധികൃത കുടിയേറ്റം തടയുന്നതിനും സ്വകാര്യമേഖലയിലും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിനും പുതിയ നീക്കം സഹായകമാവും.
തൊഴില്‍വിസ ലഭിക്കുന്നതിന് നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ബിരുദധാരികളടക്കമുള്ളവര്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരമായി വാണിജ്യ സന്ദര്‍ശനവിസയെ ആശ്രയിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.