Latest News

സഹപ്രവര്‍ത്തകന്റെ കുത്തേറ്റ ബംഗാളി യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: : വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബംഗാള്‍ ജൈപാലിലെ കൃഷ്ണ വിശ്വാസ്(19) ആണ് ശനിയാഴ്ച പുലര്‍ചെ മരിച്ചത്.
കൂടെ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശിയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിശ്വാസിനെ അടിച്ചും കുത്തിയും പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണ വിശ്വാസിനെ മറ്റു തൊഴിലാളികള്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ കാളിദാസ റായി (23)യെ ചീമേനി പോലീസ് അറസ്റ്റുചെയ്തിരുന്നു.
വിശ്വാസ് മരണപ്പെട്ടതോടെ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം കൂടി ചുമത്തുമെന്ന് പോലീസ് അറിയിച്ചു. വിശ്വാസിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോ­കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Bengal, Cheemeni, Work,Natives, Death, Attack, Injured, Hospital, Mangalore, Obituary,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.