ഓഫീസ് സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘമാണ് ഫാറൂഖിയെ പള്ളിക്കകത്തേക്ക് വിട്ടത്. കമ്മിറ്റിയംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളൊന്നുമില്ലെന്നും പള്ളിയില്‍ പോലീസുണ്ടാക്കിയതല്ലാത്ത ഒരു പ്രശ്‌നവുമില്ലെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍ മുസ്‌ലിങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്ന ജുമുഅ നമസ്‌ക്കാരം പള്ളിയില്‍ ഇക്കഴിഞ്ഞ ദിവസം മുടങ്ങിയത് ഒരു പ്രശ്‌നവും ഇല്ലാതെയാണോ എന്ന ചോദ്യത്തിന് കമ്മിറ്റിയംഗങ്ങള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കമ്മിറ്റിക്കെതിരെ പ്രശ്‌നമുണ്ടാക്കാനുള്ള ചില സംഘടനാ വിരുദ്ധരുടെ ദുഷ്ടലാക്കോടെയുള്ള നീക്കത്തെ നിയമപരമായ മാര്‍ഗത്തിലൂടെ നേരിടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ്് പി.വി. അബ്ദുല്‍ ജലീല്‍, സെക്രട്ടറി എ. അബ്ദുല്‍ ജലീല്‍, ഇ.കെ അബ്ദുല്‍ സലാം, കണ്ണിയന്‍ അലി ഹാജി, പി.കെ. ഹമീദ് ഹാജി, എ.വി. ഹമീദ് ഹാജി എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment