കാസര്‍കോട് : കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ആയിരം രൂപയായി വര്‍ദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് കെ ടി യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. സംസ്ഥാന ജോ.സെക്രട്ടറി സി ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ പി സതീശ് ചന്ദ്രന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, പാവല്‍ കുഞ്ഞിക്കണ്ണന്‍, കെ വി ജയശ്രീ, സി വി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കെ രാജന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment