Latest News

കണ്ണൂര്‍ നഗരമദ്ധ്യത്തില്‍ ജ്വല്ലറികളില്‍ കോടികളുടെ കവര്‍ച്ച


കണ്ണൂര്‍: നഗരമദ്ധ്യത്തിലെ രണ്ട് ജ്വല്ലറികള്‍ കുത്തിത്തുറന്ന് കോടികളുടെ കവര്‍ച്ച. ബെല്ലാര്‍ഡ് റോഡിലെ ദുര്‍ഗ ജ്വല്ലറി, തൊട്ടടുത്ത സി.എച്ച് കുഞ്ഞിക്കണ്ണന്‍ സില്‍വര്‍ ജ്വല്ലറി എന്നീ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്.
മുണ്ടായാട്ടെ കെ.സി. നാരായണനും മകനും നടത്തുന്നതാണ് ദുര്‍ഗ ജ്വല്ലറി. വ്യാഴാഴ്ച രാത്രി 8 മണിയോടെ ജ്വല്ലറി പൂട്ടിയതായിരുന്നു. വെളളിയാഴ്ച രാവിലെ 8.30 ന് ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ പിറകിലുളള വാതിലിന്റെ ഓടാമ്പല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്.
ജ്വല്ലറിയിലുണ്ടായിരുന്ന ലോക്കറുകളില്‍ ഒന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്ന് അകത്തുണ്ടായിരുന്ന മൂന്ന് കിലോ സ്വര്‍ണ്ണവും നാലരകിലേ വെളളിയും 2,10,000 രൂപയുമാണ് കവര്‍ന്നത്. രണ്ടാമത്തെ ലോക്കറും തുറക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനകത്തും സ്വര്‍ണ്ണവും വെളളിയും ഉണ്ടായിരുന്നു.

ജ്വല്ലറിയുടെ പിറക് വശത്തുളള മതില്‍ ചാടികടന്നാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് സംശയിക്കുന്നു. പുറത്ത് നിന്നുളള ശ്രദ്ധ പതിയാത്ത ഭാഗമാണിത്. 
തൊട്ടടുത്ത സി.എച്ച് കുഞ്ഞിക്കണ്ണന്‍ ജ്വലറിയുടെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് അകത്ത് കയറിയത്. ലോക്കല്‍ തകര്‍ത്ത് രണ്ടരകിലേ വെളളി മോഷ്ടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ജില്ലാ പോലീസ് സുപ്രണ്ട് രാഹുല്‍ ആര്‍ നായര്‍, എ.എസ്.പി. യതീഷ്ചന്ദ്ര, ഡി.വൈ.എസ്.പി പി. സുകുമാരന്‍, ടൗണ്‍ സി.ഐ. വിനോദ്കുമാര്‍, എസ്.ഐ കെ.സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെി പരിശോധന നടത്തി.
ഒന്നര അടി നീളമുളള സ്‌ക്രൂഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മണം പിടിച്ച പോലീസ് നായ പൊളിച്ചിട്ട മാര്‍ക്കററ് ഭാഗത്തേക്കാണ് ഓടിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.