Latest News

പത്ത് രൂപയും ഒരു ഷെയറും: ഫേസ്ബുക്ക് കൂട്ടായ്മ ശ്രദ്ധേയമാകുന്നു

one-share-10-rupee-share-charity
കൊച്ചി: സഹായം ചോദിച്ച് സമീപിക്കുന്നവരെ സഹായിക്കാന്‍ സന്നദ്ധമായ മനസ് പലരും പ്രകടിപ്പിക്കാറുണ്ടെങ്കിലും മൂന്നക്ക സംഖ്യയില്‍ കുറഞ്ഞ് എങ്ങനെ നല്‍കുമെന്ന് കരുതി അത്തരം ഉദ്യമങ്ങളില്‍ നിന്നും പിന്‍ തിരിയുന്നവരാണ് നമ്മളില്‍ ഏറേയും. ജോലിചെയ്ത് കിട്ടുന്ന രൂപകൊണ്ട് വരവും ചിലവും കൂട്ടിമുട്ടിക്കാന്‍ പാട്‌പെടുന്ന പലരും സഹായം ചോദിച്ചെത്തുന്നവരെ അവഗണിക്കുന്നതിനുള്ള പ്രധാനകാരണവും ഇതുതന്നെയാണ്. എന്നാലിപ്പോള്‍ ഫേസ്ബുക്കിലൂടെ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയാണ്. ഇവര്‍ ചോദിക്കുന്നത് ഒരു ഷെയറും വെറും പത്ത് രൂപയുമാണ്.
ഗായത്രിയെന്ന കുഞ്ഞുവാവയ്ക്ക് അഞ്ച് മാസമാണ് പ്രായം. കണ്ണും ശരീരവുമെല്ലാം കടുംമഞ്ഞയാണ്. പാല്‍കുടിച്ചാലുടന്‍ ഛര്‍ദിക്കും. കുഞ്ഞിക്കരള്‍ തൊണ്ണൂറുശതമാനവും നശിച്ചിരിക്കുന്നു. ഉടന്‍ കരള്‍മാറ്റിവെച്ചാല്‍ കുട്ടി ജീവിക്കുമെന്നാണ് ഡോക്ടർമാർ ഉറപ്പ് നൽകിയിരിക്കുന്നത്.

പള്ളിക്കരക്ക്‌സമീപം വെമ്പിള്ളി പൈലിമുക്കില്‍ ചേലക്കാട്ടുകുടിവീട്ടില്‍ റെജീഷിന്റെയും ലിന്‍സിയുടെയും ആദ്യ കണ്മണിയാണ് ഗായത്രി. പിന്നാക്കവിഭാഗത്തില്‍പ്പെട്ട റെജീഷും ക്രിസ്ത്യാനിയായ ലിന്‍സിയും പ്രണയിച്ച് വിവാഹംകഴിച്ചതാണ്. പ്രാരബ്ധങ്ങള്‍നിറഞ്ഞ ജീവിതത്തില്‍ ആഹ്ലാദവും പ്രതീക്ഷയും പകര്‍ന്നുകൊണ്ടായിരുന്നു ഗായത്രിയുടെ പിറവി. എന്നാല്‍ സന്തോഷത്തിന്റെ പൂത്തിരികള്‍ക്ക് ആയുസ്സ് അധികമുണ്ടായില്ല.

ജനിച്ചപ്പോള്‍ത്തന്നെ കുഞ്ഞിന് കടുത്ത മഞ്ഞനിറമായിരുന്നു. ഇതൊക്കെ സാധാരണമാണ്, പേടിക്കണ്ട എന്നായിരുന്നു പഴങ്ങനാട്ടെ ആസ്പത്രിയില്‍നിന്നു പറഞ്ഞത്. രണ്ടുദിവസം ഫോട്ടോതെറാപ്പി നടത്തിയശേഷം അവര്‍ അമ്മയേയും കുഞ്ഞിനെയും ഡിസ്ചാര്‍ജ്‌ചെയ്തു.
മഞ്ഞനിറം പിന്നീട് കൂടാന്‍തുടങ്ങി. മൂത്രം കടുംമഞ്ഞയായി. പാല്‍കുടിച്ചാല്‍ ഉടന്‍ ഛര്‍ദിക്കും. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആസ്പത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സിച്ചു.
ഒടുവിലാണ് കുഞ്ഞിന് പിത്താശയവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയത്. പിത്തസഞ്ചിയില്‍നിന്നു പിത്തരസം ഒഴുകിപ്പോകേണ്ട കുഴലില്‍ തടസ്സമുണ്ടായിരുന്നു. കെട്ടിക്കിടന്ന പിത്തരസം കരളിലേക്ക് വ്യാപിച്ചതോടെ കരളിനും കേടുവന്നു.
പിത്താശയത്തിന്റെ പ്രവര്‍ത്തനം ശരിയാക്കാനുള്ള ഓപ്പറേഷന്‍ എറണാകുളം പിവിഎസ് ആസ്പത്രിയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനുള്ള പരിശോധനക്കിടയിലാണ് കരള്‍ ഏറെക്കുറെ പ്രവര്‍ത്തനരഹിതമാണെന്ന് മനസ്സിലായത്.

ഇപ്പോള്‍ അമൃത ആസ്പത്രിയില്‍ ചികിത്സയിലാണ്. എക്‌സ്ട്രഹെപ്റ്റിക് ബൈലറി അട്രീഷ്യ എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കുഞ്ഞിന്റെ കരളിന് സിറോസിസ് ബാധിച്ചതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് കരള്‍മാറ്റിവെക്കണമെന്നാണ് ഡോ. സുധീന്ദ്രന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തീരെചെറിയ കുഞ്ഞായതിനാല്‍ ശസ്ത്രക്രിയ അതിസങ്കീര്‍ണമായിരിക്കും.

പൊന്നുമോള്‍ക്ക് കരള്‍ നല്‍കാന്‍ അമ്മ ലിന്‍സി തയ്യാറാണ്. എന്നാല്‍, ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും.  പുറമ്പോക്കില്‍ പണിതീരാത്ത വീട്ടില്‍ കഴിയുന്ന കുടുംബത്തിന് 20 ലക്ഷം സ്വപ്നം കാണാന്‍പോലും പറ്റില്ല. പെയിന്‍റിങ് തൊഴിലാളിയായ റെജീഷ് ഇപ്പോള്‍ത്തന്നെ മകളുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കടംവാങ്ങിക്കഴിഞ്ഞു. താമസിക്കുന്ന സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ പണയം വെക്കാന്‍പോലുംപറ്റാത്ത സ്ഥിതിയാണ്.
നാട്ടില്‍ കെപിഎംഎസ് മുന്‍കൈയെടുത്ത് ചികിത്സയ്ക്കായി ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഗായത്രിയുടെ അച്ഛന്‍ സി.കെ. റെജീഷിന്റെയും കെപിഎംഎസ് ഭാരവാഹി എന്‍.വി. ബിനുവിന്റെയും പേരില്‍ യൂണിയന്‍ ബാങ്കിന്റെ കുമാരപുരം ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. എ.സി. നമ്പര്‍ 422802010017527 (ഐഎഫ്എസ്‌സി കോഡ്-UBIN 0542288). വിലാസം: യൂണിയന്‍ ബാങ്ക്, പള്ളിക്കര, കുമാരപുരം പി.ഒ., എറണാകുളം-683565.

റെജീഷിന്റെ വിലാസം: ചേലക്കാട്ടുകുടിവീട്, വെമ്പിള്ളി പി.ഒ., എറണാകുളം-683565. മൊബൈല്‍ നമ്പര്‍: 9656537680. സന്മനസ്സുള്ളവര്‍ സഹായിക്കുമെന്ന് പ്രതീക്ഷയിലാണ് റെജീഷും ലിന്‍സിയും.

REJEESH
ACCOUNT NUMBER : 422802010017527
IFSC CODE UBIN 0542288
UNION BANK
PALLIKKARA
KUMARAPURAM.P.O
ERNAKULAM 683565


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Kerala news, Kochi, Charity, Gayathri, 10 Rupees, Share, Facebook

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.