Latest News

അരിയിലില്‍ ബസ് ഷെല്‍ട്ടറിനും ക്ലബ്ബിനും നേരെ അക്രമം


തളിപ്പറമ്പ്: സി.പി.എം-മുസ്്‌ലിം ലീഗ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അരിയിലില്‍ ബസ് കാത്തിരിപ്പു കേന്ദ്രവും ക്ലബ്ബും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ലീഗുകാര്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം, സമീപസ്ഥലമായ പരണൂരിലെ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയ്ക്കു നേരെയാണു അക്രമം. അരിയില്‍ ജുമാമസ്ജിദിനു സമീപത്തെ വെയ്റ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ത്തു.
കോണ്‍ക്രീറ്റില്‍ പണിത ഭിത്തിയും കവുങ്ങും ഷീറ്റും കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയും നശിപ്പിച്ചു. കോണ്‍ക്രീറ്റില്‍ പണിത ലിഗിന്റെയും എം.എസ്.എഫിന്റെയും കൊടിമരങ്ങള്‍ ഇളക്കിമാറ്റാനും ശ്രമിച്ചു. പതാകയും ശിഹാബ് തങ്ങള്‍ നഗര്‍ എന്നെഴുതിയ ബോര്‍ഡും നശിപ്പിച്ചു. രാത്രി 12ഓടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണു സംഭവത്തിനു പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബ്ദംകേട്ട് പരിസരവാസികള്‍ ഉണര്‍ന്നതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
അരിയിലിനു സമീപത്തെ പരണൂരിലെ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ അതിക്രമം കാട്ടിയവര്‍ ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ പതാകകളും സി.ഐ.ടി.യു സമ്മേളന പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. ക്ലബ്ബ് ഓഫിസിന്റെ വരാന്തയിലെ ബള്‍ബുകള്‍ കാണാതായി. രാവിലെ ക്ലബ്ബ് സെക്രട്ടറി പത്രവിതരണം നടത്താനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തളിപ്പറമ്പ് സ്‌റ്റേഷനിലെ അഡീഷനല്‍ എസ്.ഐമാരായ പി രാമചന്ദ്രന്‍, എം വി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.