Latest News

നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതിയായ പളളിക്കര സ്വദേശി അറസ്റ്റില്‍

വളപട്ടണം: നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പള്ളിക്കരയിലെ നടുക്കണ്ടി ഹൗസില്‍ എം അഹമ്മദ് കബീറി(27)നെയാണ് വളപട്ടണം സി.ഐ ബാലകൃഷ്ണനും സംഘവും കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനു സമീപം പിടികൂടിയത്. കഴിഞ്ഞ ദിവസമാണു സംഭവം.
രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന കാര്‍ ആക്‌സസറീസ് വസ്തുക്കളും ഇയാളില്‍ നിന്നു പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. കഴിഞ്ഞ നവംബര്‍ അഞ്ചിന് പാപ്പിനിശ്ശേരി ഹാജി റോഡില്‍ റിജിലിന്റെ അള്‍ട്ടിമേറ്റ് കാര്‍ ആക്‌സസറീസ് സ്ഥാപനത്തില്‍നിന്ന് മോഷ്ടിച്ചതാണു ഇവയെന്ന് സി.ഐ ബാലകൃഷ്ണന്‍ അറിയിച്ചു. പരിയാരം വിളയാങ്കോട്ടെ സുധാകരന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ കാര്‍ ആക്‌സസറീസില്‍നിന്ന് 90,000 രൂപയുടെ സാധനങ്ങളും കവര്‍ന്നു. ഇതേ സ്ഥാപനത്തില്‍നിന്ന് മുമ്പ് 40,000 രൂപയുടെ സാധനങ്ങള്‍ ഇയാളും സംഘവും അപഹരിച്ചിരുന്നു.
ബേക്കല്‍ പള്ളിക്കര റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ കബീറിന് പങ്കുള്ളതായും പോലിസ് പറഞ്ഞു. കാര്‍ സ്റ്റീരിയോ, സ്പീക്കര്‍, കാര്‍ എല്‍.ഡി.സി, പാര്‍ക്കിങ് സെന്‍സര്‍ സിസ്റ്റം തുടങ്ങിയവ തൊണ്ടിമുതലില്‍ ഉള്‍പ്പെടും. കബീറിന്റെ കൂട്ടാളി മമ്മൂട്ടിക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐമാരായ കുമാരന്‍, രാജന്‍ എന്നിവരും കബീറിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.