Latest News

റിയല്‍എസ്‌റ്റേറ്റുകാരന്റെ വീട്ടുമുറ്റത്ത് വിഷം കഴിച്ച അമ്മയും മകനും ഗുരുതരനിലയില്‍

കണ്ണൂര്‍: റിയല്‍ എസ്‌റ്റേറ്റുകാരന്റെ വീട്ടുമുറ്റത്ത് വിഷം കഴിച്ച അമ്മയെയും മകനെയും ഗുരുതരനിലയില്‍ ജില്ലാശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മയ്യില്‍ അയലത്ത് ഹൗസില്‍ രാധാകൃഷ്ണന്‍ (48), അമ്മ യശോദ (65) എന്നിവരാണ് വിഷം കഴിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന രാധാകൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ചെറിയ തോതില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം നടത്തിവരികയായിരുന്നു. നിരന്തോട് സ്വദേശികളും റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികളുമായ നാരായണന്‍, ആലി എന്നിവരില്‍ നിന്ന് കെട്ടിടം അടങ്ങിയ ഒരു സ്ഥലം രാധാകൃഷ്ണന്‍ കച്ചവടമാക്കിയിരുന്നത്രെ. അഡ്വാന്‍സായി ഒമ്പത് ലക്ഷം രൂപ അവര്‍ക്ക് നല്‍കുകയും ചെയ്തുവത്രെ. എന്നാല്‍ സ്ഥലം നാരായണനും അലിയും മറ്റൊരാള്‍ക്ക് മറിച്ചു വിറ്റുവത്രെ. ഇതേ തുടര്‍ന്ന് രാധാകൃഷ്ണന്‍ പലതവണ ഇവരോട് പണം തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിനും തയ്യാറായില്ല. രണ്ട് ദിവസം മുമ്പ് ആലിയുടെ വീട്ടില്‍ ചെന്ന് രാധാകൃഷ്ണന്‍ പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നത്രെ. എന്നാല്‍ രാധാകൃഷ്ണനെ പരിഹസിച്ച് വിടുകയായിരുന്നത്രെ. വ്യാഴാഴ്ച വൈകുന്നേരം അമ്മക്കൊപ്പം രാധാകൃഷ്ണന്‍ ആലിയുടെ വീട്ടുമുറ്റത്ത് എത്തി പണം തിരിച്ചു തന്നില്ലെങ്കില്‍ ഞങ്ങള്‍ വിഷം കഴിച്ച് ജീവനൊടുക്കുമെന്ന് പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്‌തോയെന്ന് ആലി പറയുകയായിരുന്നത്രെ. ഇതോടെ കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്ന് അമ്മയുടെ വായിലേക്ക് വിഷം ഒഴിച്ചു കൊടുത്ത രാധാകൃഷ്ണന്‍ സ്വയം കുടിക്കുകയും ചെയ്തു. സംഭവം കണ്ട ഓട്ടോ െ്രെഡവര്‍മാര്‍ ഇരുവരെയും മയ്യില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.