Latest News

കോടതിയില്‍ വനിതാ ജഡ്ജിക്ക് ചെരിപ്പ് കൈമാറി

കണ്ണൂര്‍ : കോടതി മുറിയില്‍ ജഡ്ജിക്ക് ചെരുപ്പ് കൈമാറിയ ജനകീയ പ്രതികരണ വേദി നേതാവ് വി വി പ്രഭാകരനെ കോടതിയില്‍ തടഞ്ഞുവെച്ചു. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പ്രഭാകരന്‍ സമര്‍പ്പിച്ച ഹരജി കുടുംബ കോടതി ജഡ്ജി തള്ളിയിരുന്നു. ഇതിലുള്ള പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. വെളളിയാഴ്ച രാവിലെ കോടതി ഇരുന്ന ഉടന്‍ തന്നെ പ്രഭാകരന്‍ നേരെ ജഡ്ജിക്ക് മുന്നിലെത്തി ഒരു പൊതി കൈമാറുകയായിരുന്നു. ഇത് തിരിച്ചെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസെത്തി പൊതി അഴിച്ചു നോക്കിയപ്പോഴാണ് ചെരിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പ്രഭാകരനെ തല്‍ക്കാലം കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് കോടതി മുറിയില്‍ തന്നെ ഇരുത്തുകയായിരുന്നു. വനിതാ ദിനത്തില്‍ ഒരു വനിതാ ജഡ്ജിക്ക് ഉണ്ടായ സംഭവത്തെ അഭിഭാഷകര്‍ അപലപിച്ചു. പ്രഭാകരന്‍ തന്നെയാണ് സ്വന്തമായി കേസ് നടത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.