Latest News

മദ്രസ്സ കെട്ടിടം ഏപ്രില്‍ 3ന് റഷീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പണം നടത്തും

ഉദുമ: ഉദുമ കാപ്പില്‍ സനാബില്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കെ.ബി. അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ സ്മരണക്കായി സംഭാവന ചെയ്യുന്ന മദ്രസ്സ കോംപ്ലക്‌സ് ഏപ്രില്‍ 3.ന് വൈകുന്നേരം 4 മണിക്ക് കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പണം നടത്തും. സനാബില്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബി.എം. ഷെരീഫ് സ്വാഗതം പറയും. 
കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്‌ള, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ:എന്‍.എ.മുഹമ്മദ, കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുള്‍ റസാക്ക് എം.എല്‍.എ, കാഞ്ഞങ്ങാട് മുസ്ലീം യതിംഗാന പ്രസിഡന്റ എ: ഹമീദ് ഹാജീ, കൊപ്പല്‍ ചന്ദ്രശേഖരന്‍, കെ.എ.മുഹമ്മദലി, കാപ്പില്‍ മുഹമ്മദ് പാഷ, ഖത്തര്‍ കെ.കെ.അബ്ദുല്ല ഹാജി, കെ.എ. അബൂബക്കര്‍ ഉദുമ, ഹമീദ് മാങ്ങാട്, കെ.ഇ.എ.ബക്കര്‍, മുഹമ്മദ്കുഞ്ഞി എരോല്‍, ടി.ടി.കബീര്‍, കാദര്‍ കാതീം,പാലാട്ട് അബ്ദുല്‍ റഹ്മാന്‍, കെ.എംആഷിഫ്. കാപ്പില്‍ ആശംസകള്‍ അര്‍പ്പിക്കും.
ഏപ്രില്‍ 1 ന് മുത്തലിബ് അസ്‌ലമിയും 2 ന് അല്‍ ഹാഫിള് മാഹിന്‍ മന്നാനി തിരുവനന്തപുരവും മതപ്രഭാഷണം നടത്തും. മതപ്രഭാഷണം സമസ്താ ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സേവന രംഗത്ത് 45 വര്‍ഷം പൂര്‍ത്തിയായ കാപ്പില്‍ ജമാഅത്ത് ഖത്തീബ് അസൈനാര്‍ മൗലവിയെ പണക്കാട് റഷീദലി തങ്ങള്‍ ആദരിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.