Latest News

യദുകൃഷ്ണന്റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികള്‍ വിങ്ങിപ്പൊട്ടി

കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം രാജപുരം വണ്ണാത്തിക്കാനത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ടാഗോര്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥി യദുകൃഷ്ണന്റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികള്‍ വിങ്ങിപ്പൊട്ടി. ഒരു നാട് മുഴുവന്‍ യദുകൃഷ്ണന് അന്തിമോപചാരമര്‍പ്പിക്കന്‍ വെളളിയാഴ്ച സന്ധ്യാവേളയില്‍ കാഞ്ഞങ്ങാട്ടെത്തി.
കഴിഞ്ഞ 19 നാണ് അപകടം നടന്നത്. നാലുദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യദുകൃഷ്ണന്‍ വെളളിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
വൈകുന്നേരം 6.30 മണിയോടുകൂടി ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം എത്തി. 
തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഒരുനോക്കുകാണാന്‍ നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. കുറ്റിക്കോല്‍ പ്രിയ സ്‌റ്റോര്‍സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ മേഖലാ ജനറല്‍ സെക്രട്ടറിയുമായ കെ.തമ്പാന്‍ നായരുടെയും ലേഖയുടെയും മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു യദുകൃഷ്ണന്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹപാഠി കുറ്റിക്കോല്‍ കാഞ്ഞാനടുക്കത്തെ രാഘവന്റെ മകന്‍ ശരത് രാഘവന്‍ ഇപ്പോഴും ഗുരുതരനിലയില്‍ ചികിത്സയിലാണ്.
കൂട്ടുകാരനില്‍ നിന്നും ഒരുദിവസത്തേക്ക് കടംവാങ്ങിയ ബൈക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ പരീക്ഷയും സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ കലാപരിപാടികളുടെ പരിശീലനവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വണ്ണാത്തിക്കാനം വളവില്‍ പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്നു യുദുകൃഷ്ണന്‍.
യദുവും സഹപാഠി ശരത്തും ഉള്‍പ്പെടെയുള്ളവര്‍ അണിനിരക്കേണ്ട സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ ശനിയാഴ്ച നടക്കാനിരിക്കെയുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും മോചിതരായിട്ടില്ല. രാത്രി എട്ടോടെ മൃതദേഹം കുറ്റിക്കോല്‍ പ്ലാവുള്ളകയയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
രാജപുരം തിരുക്കുടുംബ ഫൊറോനാ വികാരി ഫാ.തോമസ് പ്രാലേല്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. വിഘ്‌നേശ്വര ഭട്ട്, വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ്, പഞ്ചായത്തംഗങ്ങള്‍, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം എം.യു.തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ഇ.അഹമ്മദ് ഷെരീഫ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എ.ജോസഫ്, കോടോംബേളൂര്‍ പഞ്ചായത്തംഗം ടി.എം.മാത്യു, ഡി സി സി പ്രസിഡണ്ട് സി.കെ ശ്രീധരന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.


ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരണപ്പെട്ടു


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.