തൊഴിലാളികളുടെ എംബിബിഎസ്,എഞ്ചിനീയറിംഗ്,എംസിഎ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 200 പേര്‍ക്ക് 20,000 രൂപ വീതം നല്‍കും. എംബിബിഎസിന് സര്‍ക്കാര്‍ കോളേജില്‍ പഠിക്കുന്ന ആറു വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം 25,000 രൂപ വീതവും
എംബിബിഎസിന് സ്വകാര്യ കോളേജില്‍ മെരിറ്റ് സീറ്റില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് 3,70,000 രൂപാ വീതവും അനുവദിക്കും. സര്‍ക്കാര്‍ കോളേജില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് 6,500 രൂപ നിരക്കില്‍ 15 പേര്‍ക്കും ഈ കോഴ്‌സിന് സ്വകാര്യ കോളേജില്‍ മെരിറ്റ് സീറ്റില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് 35,000 രൂപ നിരക്കിലും സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. അപേക്ഷ പഠിക്കുന്ന സ്ഥാപനത്തില്‍ അഡ്മിഷന് ലഭിച്ച അലോട്ട്മെന്റിന്റെ പകര്‍പ്പ്,അംഗത്വ കാര്‍ഡ്,പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
എസ്എസ് എല്‍ സി പാസ്സായവര്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ 2000 രൂപ നിരക്കില്‍ 250 പേര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷകന്റെ മകന്‍, മകളുടെ എസ്എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ കാര്‍ഡ്, പാസ്സ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ക്യാന്‍സര്‍,ഹൃദയം,വൃക്ക എന്നിവ സംബന്ധമായ അസുഖം ബാധിച്ചവര്‍ക്ക് 20000 രൂപ നിരക്കില്‍ 100 പേര്‍ക്ക് ചികിത്സാ ധനസഹായം നല്‍കും. ട്രീറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്,അംഗത്വ കാര്‍ഡ്, പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പദ്ധതിയിലെ എല്ലാ ഗാര്‍ഹിക തൊഴിലാളികളെയും എല്‍ഐസി ജനശ്രീഭീമാ യോജനയില്‍ ചേര്‍ക്കുന്നതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment