Latest News

ഗാര്‍ഹിക തൊഴി­ലാ­ളി­കള്‍ക്ക് ആനു­കൂല്യം നല്‍കു­ന്നു

കാസര്‍കോട്: വീട്ടു­വേല ചെയ്ത് ഉപ­ജീ­വനം നട­ത്തുന്ന തൊഴി­ലാ­ളി­കള്‍ക്ക് വിവിധ ആനു­കൂ­ല്യ­ങ്ങള്‍ നല്‍കു­ന്നു. ഈ വിഭാ­ഗ­ത്തില്‍പ്പെ­ട്ട ­തൊ­ഴി­ലാ­ളി­ക­ളുടെ പ്രൊഫ­ഷ­ണല്‍ കോഴ്‌സു­കള്‍ക്ക് പഠി­ക്കുന്ന മക്കള്‍ക്ക് ലാ­പ്‌ടോപ്പ് വാങ്ങു­ന്ന­തിന് 20000 രൂപ നല്‍കും തൊഴി­ലാ­ളി­ക­ളുടെ മക്കള്‍ക്ക് എസ്­ എസ് എല്‍സി ക്യാഷ് അവാര്‍ഡി­നായി 2000 രൂപയും മെഡി­ക്കല്‍ എഞ്ചി­നീ­യ­റിംഗ് വിദ്യാര്‍ത്ഥി­കള്‍ക്ക്­ ഒരു വര്‍ഷത്തെ ഫീസും അനു­വ­ദി­ക്കും. 60 വയസ്സ് പൂര്‍ത്തി­യായ മറ്റ് പെന്‍ഷ­നു­കള്‍ ഒന്നും ലഭി­ക്കാത്ത ഗാര്‍ഹിക തൊഴി­ലാ­ളി­കള്‍ക്ക് പെന്‍ഷന്‍ നല്‍കും. ഇത്ത­ര­ക്കാര്‍ക്ക് ക്ഷേമ­നിധി അംഗത്വം ആവ­ശ്യ­മി­ല്ല. മാരക രോഗ­ങ്ങള്‍ക്ക് ചികിത്സ ധന­സ­ഹാ­യ­മായി 20000 രൂപ വരെ നല്‍കു­ന്ന­താ­ണ്. ഈ ആനു­കൂ­ല്യ­ങ്ങള്‍ ലഭി­ക്കു­ന്ന­തിന് കാസര്‍കോട് ജില്ല­യിലെ ഗാര്‍ഹി­ക­തൊ­ഴി­ലാ­ളി­കള്‍ കണ്ണൂര്‍ താളി­ക്കാവ് റോഡി­ലെ ­ജി­ല്ലാ­ലേ­ബര്‍ വെല്‍ഫ­യര്‍ ഫണ്ട് ഇന്‍സ്‌പെ­ക്ട­റുടെ ആഫീ­സില്‍ അപേ­ക്ഷ­കള്‍ സമര്‍പ്പിക്കണം. വിശ­ദ­വി­വ­ര­ങ്ങള്‍ക്ക് 0497-2709096 എന്ന ടെല­ഫോണ്‍ നമ്പ­റില്‍ ലഭി­ക്കു­ന്ന­താ­ണ്. കേരള കൈത്തൊ­ഴി­ലാളി വിദഗ്ധ തൊഴി­ലാളി ക്ഷേമ­പ­ദ്ധ­തി­യില്‍ അംഗ­ങ്ങ­ളായ ഗാര്‍ഹിക തൊഴി­ലാ­ളി­കള്‍ക്കും ഈ ആനു­കൂ­ല്യ­ങ്ങള്‍ ലഭി­ക്കു­ന്ന­താ­ണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.