Latest News

ഫുട്ബാള്‍ പരിശീലനം കഴിഞ്ഞ് പോവുകയായിരുന്ന യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു

Malabar-Falsh-Sadiq
Sadiq
കാസര്‍കോട്: ഫുട്ബാള്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നിലെ കെഅബ്ദുല്ലക്കുഞ്ഞി-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ സാദിഖ്(21), പന്നിക്കുന്നിലെ മൊയ്തീന്‍കുഞ്ഞി- ഫാത്വിമ ദമ്പതികളുടെ മകന്‍ ഷമീര്‍ ആസിഫ്(20) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണിലായിരുന്നു അപകടം. മികച്ച ഫുട്‌ബോള്‍ കളിക്കാരാണ് മരിച്ച സാദിഖും ആസിഫും. മൊഗ്രാല്‍ പുത്തൂര്‍ യംഗ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് ക്യാപ്റ്റനായ ആസിഫും സാദിഖും ഫുട്‌ബോള്‍ പരിശീലനം മടങ്ങുന്നതിനിടയിലായിരുന്നു അപകടം. എതിരെവന്ന ഓട്ടോറിക്ഷ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും
റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ കാസര്‍കോട്ടേ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍
Malabar-Falsh-Sameer Asif
Sameer Asif
രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സമീറിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുയായിരുന്നു. സാദിഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിക്കുകയാണ്. സമീറിന്റെ മൃതദേഹം മംഗലാപുരത്തു നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുവരും.
ഷെമീര്‍ ആസിഫ് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയാണ്.
ശക്കീല്‍(ഖത്തര്‍) ഷാഹിദ്(ദുബൈ) എന്നിവരാണ് മരിച്ച സാദിഖിന്റെ സഹോദരങ്ങള്‍. ഷെമീര്‍ ആസിഫിന്റെ സഹോദരങ്ങള്‍: സിക്കന്തര്‍ (ബാംഗ്ലൂര്‍), ഷബീര്‍ (ബഹറൈന്‍), സബീന

(Updated)






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.