തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയതോടെ മലബാര്‍ മേഖലയില്‍ ഇന്ധനവിതരണം പൂര്‍ണമായും നിലച്ചിരുന്നു. വേതന വര്‍ധന സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.
ഫറോക്ക് എച്ച്.പി.സി, എലത്തൂരിലെ ഐ.ഒ.സി ഡിപ്പോകളില്‍ നിന്നുള്ള ഇന്ധനവിതരണമാണ് നിലച്ചത്. മലബാറിലെ അഞ്ച് ജില്ലകളിലേക്കുള്ള ഇന്ധനവിതരണം ഇതോടെ താറുമാറായി. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കാസര്‍കോട്ടെ ചില ഭാഗങ്ങളിലും ഫറോക്ക്, എലത്തൂര്‍ ഡിപ്പോകളില്‍ നിന്നാണ് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ എത്തിക്കുന്നത്.
240 ഓളം ടാങ്കറുകളാണ് പണിമുടക്കിയത്. 20 ശതമാനം കമ്മീഷനാണ് ജീവനക്കാര്‍ക്ക് ലോറി ഉടമകള്‍ നല്‍കിയിരുന്നത്. ഇതൊഴിവാക്കി മിനിമം ശമ്പളം എന്നതാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment