Latest News

ജീപ്പിന് മുകളിലേക്ക് മണ്ണ് തട്ടി തഹസിദാറെ അപായപ്പെടുത്താന്‍ ശ്രമം


കാഞ്ഞങ്ങാട്: ആവിക്കര ഗാര്‍ഡന്‍വളപ്പില്‍ മണലെടുപ്പ് തടയാനെത്തിയ ഹൊസ്ദുര്‍ഗ് അഡീഷനല്‍ തഹസില്‍ദാര്‍ പി രാഘവനു നേരെ വധശ്രമം. ഗാര്‍ഡന്‍വളപ്പില്‍നിന്നു മണല്‍ കുഴിച്ചെടുക്കുന്നുണെ്ടന്ന പരാതിയെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ 11.30നു സ്ഥലം പരിശോധിക്കാനെത്തിയതായിരുന്നു അഡീ. തഹസില്‍ദാര്‍. മണല്‍ കുഴിച്ചെടുത്ത സ്ഥലത്തു ലോറിയില്‍ ചെമ്മണ്ണ് കൊണ്ടുവന്ന് നിക്ഷേപിക്കാനെത്തിയ ടിപ്പര്‍ ലോറി ഡ്രൈവറോട് മണ്ണു തള്ളാന്‍ പാടില്ലെന്നും ലോറി കസ്റ്റഡിയിലെടുക്കുമെന്നും അറിയിക്കുകയായിരുന്നു.
എന്നാല്‍, കെ.എല്‍ 60 ഇ 7547 ടിപ്പര്‍ലോറി ഡ്രൈവര്‍ ലോറിയുമായി ഗാര്‍ഡന്‍വളപ്പില്‍നിന്നു കുശാല്‍നഗറിലേക്കു പോവുകയായിരുന്നു. ഉടന്‍ തഹസില്‍ദാര്‍ ജീപ്പുമായി പിന്തുടര്‍ന്നു. ലോറിയുടെ പിറകില്‍ ജീപ്പ് നിര്‍ത്തിയ ഉടനെ ടിപ്പര്‍ലോറിയില്‍നിന്നു മണ്ണ് പിറകോട്ടു തട്ടി ജീപ്പ് മൂടാന്‍ ശ്രമിക്കുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ജീപ്പ് പിറകോട്ടെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഇതുമൂലം മണിക്കൂറുകളോളം കുശാല്‍നഗര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അവധിദിവസങ്ങളില്‍ കുശാല്‍നഗര്‍ മേഖലയില്‍ മണല്‍ഖനനം വ്യാപകമാണ്. ഈ പ്രദേശത്തെ പുഴകളില്‍നിന്നു കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നൂറുകണക്കിനു ലോഡ് മണലാണ് കടത്തിയിരിക്കുന്നത്. തഹസില്‍ദാരെ വധിക്കാന്‍ ശ്രമിച്ചതിനു ലോറി ഡ്രൈവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലിസ് കേസെടു­ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.