Latest News

എസ് കെ പൊറ്റക്കാട് ജന്മശതാബ്ദി സെമിനാര്‍ സംഘടിപ്പിച്ചു


പാലക്കുന്ന് : കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാലക്കുന്ന് അംബിക ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു വരുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി എസ് കെ പൊറ്റക്കാട്ട് ജന്മശതാബ്ദി സെമിനാര്‍ നടന്നു. പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വാസു ചോറോട് അധ്യക്ഷത വഹിച്ചു. പൊറ്റക്കാട്ട് : എഴുത്തിലെ നാടോടി പാരമ്പര്യം എന്ന വിഷയത്തില്‍ ഡോ. എ എം ശ്രീധരന്‍, പൊറ്റെക്കാട്ട് : നോവലിലെ രാഷ്ട്രീയ ഉള്ളടക്കം എന്ന വിഷയത്തില്‍ ജിനേഷ് കുമാര്‍ എരമം, പൊറ്റക്കാട്ടിന്റെ മണ്ണും മനുഷ്യരും ചിത്രകാരന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ കാര്‍ട്ടൂണിസ്റ്റ് കെ എ ഗഫൂര്‍ എന്നിവര്‍ ക്ലാസ് എടുത്തു. കെ കെ ഹമീദലി സ്വാഗതവും, രാഘവന്‍ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.