ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പിലാത്തറ നരിക്കാമ്പള്ളി സ്വദേശി ടി രൂപേഷാണ്(30)ഈ ഹതഭാഗ്യന്.
കഴിഞ്ഞ ജൂണ്‍ 3 ന് രാവിലെ ഏഴര മണിക്ക് വീട്ടിലേക്ക് പോവുകയായിരുന്ന രൂപേഷ് സഞ്ചരിച്ച ബൈക്കില്‍ ഓട്ടോയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടിച്ചിട്ട ശേഷം ഓട്ടോറിക്ഷ കഴുത്തിലൂടെയാണ് കയറിയിറങ്ങിയത്. അപകടം നടന്നയുടന്‍ ഓട്ടോ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്ക് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അരക്ക് താഴെ ചലനമില്ലാതെയും സംസാരിക്കാനാകാതെയും മാസങ്ങളോളം ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകഴിഞ്ഞ ഈ യുവ പോലീസ് ഓഫീസര്‍ ഞായറാഴ്ച വൈകിട്ട് മരണത്തിന് കീഴടങ്ങി.
പോലീസുകാരന് അപകടത്തില്‍പ്പെട്ട് ഒമ്പത് മാസം കഴിഞ്ഞിട്ടും ഓട്ടോറിക്ഷ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും അനേ്വഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഓട്ടോ കണ്ടെത്താത്തതിനാല്‍ ഇന്‍ഷൂറന്‍സ് തുക അടക്കമുള്ള ആനുകൂല്യങ്ങള്‍ രൂപേഷിന് ലഭിക്കാന്‍ തടസ്സങ്ങളേറെയുണ്ട്.
മംഗലാപുരം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രൂപേഷിന്റെ മൃതദേഹം കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. രൂപേഷിന്റെ മരണവിവരം അറിഞ്ഞ് നിരവധി സ ഹപ്രവര്‍ത്തകര്‍ മംഗലാപുരം ആശുപത്രിയിലെത്തി.
കെ വി കരുണാകരന് നായരുടെയും ടി വി ശകുന്തളയുടെയും മകനാണ്. സഹോദരങ്ങള്‍: ഉമേഷ്, സിന്ധു, പ്രമീള.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment