Latest News

പുകയില ഉല്‍പ്പന്നങ്ങള്‍ കാന്‍സറിലേക്ക് തളളിവിടുന്നു

കാസര്‍കോട്: പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ എട്ടോളം ഇനം കാന്‍സര്‍രോഗത്തിലേക്ക് വഴുതി വീഴുന്നു.പുകയില നിയന്ത്രണത്തിനായി ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം (സിഒടിപിഎ) സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍വിദഗ്ദ്ധ ഡോക്ടര്‍ ആമിന പുകവലി മാരകമായ കാന്‍സറിന് കാരണമാകുന്നുവെന്ന് വിശദീകരിച്ചു. പുകവലി ശീലമാക്കിയവര്‍ക്ക് തൊണ്ട,ശ്വാസകോശം,ബ്ളാഡര്‍,അന്നനാളം,കുടല്‍,വായ ലൈംഗികാവയവം തുടങ്ങിയ എട്ടോളം അവയവങ്ങള്‍ക്ക് കാന്‍സര്‍ ബോധിക്കും.ശ്വാസകോശ കാന്‍സര്‍ ബാധിച്ചവര്‍ ആറുമാസത്തിലധികം ജീവിക്കാനിടയില്ല.പുകവലിക്കാര്‍ക്കുണ്ടാകുന്ന ചുമ,മലബന്ധം,മൂത്രത്തിലൂടെ ചോരപോക്ക്,അള്‍സര്‍ എന്നിവ അടുത്ത ഘട്ടത്തില്‍ കാന്‍സര്‍ രോഗമായി മാറാന്‍ സാധ്യതയുളള ലക്ഷണങ്ങളാണ്.
പുകയില ഉല്‍പ്പന്നങ്ങളില്‍ നാലായിരത്തോളം വിവിധ വിഷാംശങ്ങളാണ് ഉളളത്. ഇവയില്‍ 70 എണ്ണം കാന്‍സറിനും മറ്റുളളവ വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. പുകയില ഉല്‍പ്പന്നങ്ങളിലെ നിക്കോട്ടിന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും മാരകമായി ബാധിക്കുന്നു. പുകവലിക്കാരന്‍ വിടുന്ന പുക ശ്വസിക്കുന്നവര്‍ക്കും രോഗം പിടിപെടും.പുകവലി മൂലം പത്തു വര്‍ഷം മുതല്‍ നാല്‍പത് വര്‍ഷം വരെ ആയുസ് കുറയുന്നു. കാന്‍സറിന് പുറമെ ഹൃദ്രോഗവും,ശ്വാസകോശരോഗങ്ങളും പിടിപെടാന്‍ സാധ്യത ഏറെയാണ്.
പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ടാണ് പുകവലി നിയന്ത്രണ നിയമം ഉണ്ടാക്കിയിട്ടുളളത്.സ്വകാര്യ സര്‍ക്കാര്‍ ഓഫീസുകള്‍, ബസ്വെയിറ്റംഗ് ഷെല്‍ട്ടറുകള്‍ ഹോട്ടലുകള്‍ റെയില്‍വേ സ്റേഷനുകള്‍,കടകള്‍ആശുപത്രികള്‍ തുടങ്ങി ഒരു സ്ഥലത്തും പുകവലിക്കാന്‍ പാടില്ല.
പുകവലി മൂലം ലോകത്ത് ഒരു വര്‍ഷം 55 ലക്ഷംപേര്‍ മരിക്കുന്നു. ഇന്ത്യയില്‍ 2200 പേരാണ് മരിക്കുന്നത്.കേരളത്തില്‍ 28 ശതമാനം പേര്‍ പുകവലിക്കാരാണ്. ഇത് കൂടാതെ 10.5 ശതമാനം പുരുഷന്‍മാരും 12.5 ശതമാനം സ്ത്രീകളും പുകയില ഉപയോഗിച്ച് മുറുക്കുന്നു.പുകയില നിയന്ത്രണ നിയമം ലംഘിക്കുന്ന പുകയില ഉല്‍പ്പന്ന സ്ഥാപനങ്ങള്‍, വില്‍പ്പനക്കാര്‍ക്കെതിരെ പിഴയും 5 വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്ന നിയമമാണുളളത്.പതിനെട്ട് വയസ്സ് കവിയാത്ത കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നം നല്‍കുന്ന കടക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.
സെമിനാറില്‍ എഡിഎം എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി.തമ്പാന്‍ അസി.എക്സൈസ് കമ്മീഷണര്‍ വി.കെ.രാധാകൃഷ്ണന്‍,ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിമല്‍രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പോലീസ് ഓഫീസര്‍ രാമകൃഷ്ണന്‍, കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വ്വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.ടി.സാജു എന്നിവര്‍ ക്ളാസ്സെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.