കാസര്‍കോട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16,000 രൂപ കവര്‍ന്നു. പെരുമ്പള പാലത്തിന് സമീപത്തെ പള്ളിയടുക്കല്‍ ശാഫിയുടെ വീട് കുത്തിത്തുറന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപ കവര്‍ന്നത്. ഞായറാഴ്ച വൈകിട്ട് 4.30ന് ശാഫിയും കുടുംബവും വീട് പൂട്ടി 250 മീറ്റര്‍ മാത്രം ദൂരെയുളള തറവാട് വീട്ടില്‍ പോയതായിരുന്നു.
രാത്രി 9.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. അലമാരയിലെ സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കാതിരുന്നതിനാല്‍ ഇവ നഷ്ടപ്പെട്ടില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment