കുമ്പള : മുംബൈയില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ ഒരു സംഘം അക്രമിച്ചു. മുംബൈ ഓള്‍ഡ് പന്‍വേലില്‍ സി ടി മറൈന്‍ കോളേജ് വിദ്യാര്‍ത്ഥിയായ പെര്‍വാഡിലെ മുഷ്താഖ് അഹമ്മദിന്റെ മകന്‍ മുനവ്വര്‍ അഹമ്മദി (22)നെയാണ് പരിക്കേറ്റ് കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 11.30 ഓടെയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്ന് പുറത്തേക്ക് വന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സഹോദരന്റെ നേതൃത്വത്തില്‍ ഓംമ്‌നി വാനിലെത്തിയ ആറംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് അഹമ്മദ് പറയുന്നു. മുംബൈയില്‍ പഠിക്കുന്ന മുനവ്വര്‍ അഹമ്മദ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Malabarflash,kasaragod,kumbala
No comments:
Post a Comment