Latest News

പിഞ്ചുകുഞ്ഞിനെ മതിലിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം

കാസര്‍കോട്: പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് പിഞ്ചുകുഞ്ഞിനെ മതിലിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവിനെ ജില്ലാ അതിവേഗകോടതി(രണ്ട്) ജഡ്ജ് സി ബാലന്‍ ജീവപര്യന്തം തടവിനും 10,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം കൊടലമുഗറു ദൈഗോളി ഗുര്‍ണി ഹൗസിലെ മുഹമ്മദ് ഇഖ്ബാലി(30)നെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2009 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ പിതൃത്വത്തില്‍ സംശയമാരോപിച്ച് ഭാര്യയുമായി ഇയാള്‍ വഴക്ക് കൂടുകയും മകള്‍ ഷൗഹാന(രണ്ട്)യെ ഇരുകാലുകളിലും പിടിച്ച് മൂന്നുതവണ വീട് പ്രദക്ഷിണം വെച്ച ശേഷം മതിലിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നേരില്‍ കാണ്ടേി വന്ന ഭാര്യ സാറ പിന്നീട് വിഷം കഴിച്ച് മരിച്ചിരുന്നു. 47 സാക്ഷികളാണ് കേസിനുണ്ടായിരുന്നത്. ഇതില്‍ 17 പേരെ വിസ്തരിച്ചു. ഈ കേസില്‍ റിമാന്റില്‍ കഴിയുന്നതിനിടെ, കഴിഞ്ഞ നവംബര്‍ 20ന് ഇയാളടക്കം നാലു പേര്‍ ജയില്‍ വാര്‍ഡനെ അക്രമിച്ച് കാസര്‍കോട് സബ് ജയിലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
സംഭവ ദിവസംതന്നെ ഇഖ്ബാലിനെ ദൈഗോളിയില്‍ വച്ച് പോലിസ് പിടികൂടി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.