Latest News

ഡല്‍ഹി കൂട്ടമാനഭംഗം: മുഖ്യപ്രതി തൂങ്ങിമിരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ നമ്പര്‍ മൂന്നിലെ അഞ്ചാം വാര്‍ഡില്‍ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ദീന്‍ദയാല്‍ ഉപാധ്യായ് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ ബസ്സിന്റെ ഡ്രൈവര്‍ ആയിരുന്നു രാംസിങ്ങ്. സംഭവത്തിന് പിന്നാലെ ആര്‍ കെ പുരത്തെ വീട്ടില്‍നിന്നാണ് സിങ് അറസ്റ്റിലായത്.
കേസിന്റെ വിചാരണയ്ക്കായി തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് മുഖ്യപ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 13 കുറ്റങ്ങളാണ് രാംസിങ്ങിന് മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. പൊലീസിനോട് രാംസിങ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി, കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തെക്കുറിച്ച് ജയില്‍ ഡി.ഐ.ജി ജി സുധാകര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
രാംസിങ്ങും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അടക്കം ആറുപേര്‍ ചേര്‍ന്നാണ് ഓടുന്ന ബസ്സില്‍ യുവതിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിന് കഠിനമായി മര്‍ദിക്കുകയും ചെയ്തത്.
സൗത്ത് ഡല്‍ഹിയില്‍ ഡിസംബര്‍ 16 ന് ആയിരുന്നു സംഭവം. ജീവന് വേണ്ടി 13 ദിവസം മല്ലിയ് യുവതി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആസ്പത്രിയില്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഡല്‍ഹിയിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും അരങ്ങേറിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.