മദ്യത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്. കാസര്‍കോട് കടപ്പുറം ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വീട്ടമ്മമാരും കുട്ടികളുമാണ് പങ്കെടുത്തത്. മദ്യത്തിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും കര്‍ശനമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
പൊതുസ്ഥലങ്ങളില്‍ മദ്യപാനം കര്‍ശനമായി തടയുക, വിദ്യാലായ-ആരാധനാലയ പരിസരങ്ങള്‍ പൂര്‍ണ്ണമായും ലഹരിവിമുക്തമാക്കുക, അനധികൃതമായും, നിയമവിരുദ്ധമായും ലഹരി പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നത് കര്‍ശനമായി തടയുക, മദ്യത്തിന്റെ ലഭ്യത കുറച്ചുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് കുറക്കുക, അംഗീകൃത മദ്യഷോപ്പുകളിലെ മദ്യവില്‍പ്പനയുടെ സമയനിബന്ധന കര്‍ശനമായി നടപ്പാക്കുക, കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലുള്ള മദ്യഷോപ്പുകളുടെ എണ്ണം ഒന്നായി കുറക്കുക, സ്ഥിരം ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങളിലൂടെ മദ്യലഹരികള്‍ കടത്തുന്നത് തടയുക, മദ്യലഹരി കടത്തുകാര്‍ക്ക് രാഷ്ട്രീയ ഇടപ്പെടലുകള്‍ വഴി ജാമ്യം നിരസിക്കുക, അവര്‍ക്ക് കൂട്ടു നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മുപ്പതു ദിവസമായി സമരം നടത്തിവരുന്നത്.
സുനിത പ്രശാന്ത്, ലീലാമണി, സവിത ഗോപാലന്‍, സുന്ദരി, സതി, കനക, ഉമ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചില്‍ മതരാഷ്ട്രീയ വര്‍ഗ്ഗഭേദമന്യേ ആളുകള്‍ അണിനിരന്നത് ശ്രദ്ധേയമായി.
No comments:
Post a Comment