Latest News

  

കേരളത്തിന് പുതിയ മൂന്ന് തീവണ്ടികള്‍

ന്യൂഡല്‍ഹി: കേരളത്തിന് പുതിയ മൂന്ന് തീവണ്ടികള്‍ ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്സും എറണാകുളം - കൊല്ലം റൂട്ടില്‍ രണ്ട് പുതിയ മെമു ട്രെയിനുകളുമാണ് പുതുതായി അനുവദിച്ചത്. മെമു സര്‍വീസുകളില്‍ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമാവും.
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സപ്രസ്സ് കണ്ണൂര്‍വരെ നീട്ടും. കോഴിക്കോട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ തൃശ്ശൂര്‍വരെ നീട്ടും. കൊച്ചുവേളി - ലോകമാന്യതിലക് എക്‌സപ്രസ് ആഴ്ചയില്‍ രണ്ടു ദിവസം ആക്കുമെന്നും റെയില്‍വെ മന്ത്രി പ്രഖ്യാപിച്ചു.
പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശബരി പാതയുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
റെയില്‍ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രതിരോധമന്ത്രി എ.കെ ആന്റണി മന്ത്രി ബന്‍സലിനെ അറയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവും മന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. യു.ഡി.എഫ് എം.പിമാരും റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.