Latest News

നവാസിന് കണ്ണീരോടെ വിട

കാസര്‍കോട്: കാറോടിച്ച് മാതാവിനോടൊപ്പം മംഗലാപുരത്തേക്ക് പോകവെ ഹൃദയാഘാതം മൂലം മരിച്ച വി.എസ് നവാസിന്റെ (24) മയ്യിത്ത് വന്‍ ജനാവലിയൂടെ സാന്നിധ്യത്തില്‍ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. വിദ്യാനഗര്‍ കാംപ്‌കോ ഫാക്ടറിക്ക് സമീപം ദോഹാ മഹലില്‍ മുഹമ്മദ് ശാഫിയുടെ മകനായ നവാസ് ചൊവ്വാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പോകുമ്പോള്‍ തൊക്കോട്ട് വെച്ചാണ് മരണപ്പെട്ടത്.
ദോഹയില്‍ വ്യാപാരിയായ പിതാവ് മുഹമ്മദ് ശാഫിയും ജ്യേഷ്ഠ സഹോദരന്‍ അന്‍വറും ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിയതിന് ശേഷമാണ് മയ്യിത്ത് ഖബറടക്കിയത്. നവാസിന്റെ ആകസ്മിക നിര്യാണം നാടിനെ കണ്ണീരിലാഴ്ത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മത നേതാക്കളും സുഹൃത്തുക്കളും വീട്ടിലെത്തി നവാസിന് അന്തിമോപചാരം അര്‍പിച്ചു.

malabarflash
വലിയൊരു സുഹൃദ് വലയത്തിന് ഉടമയായ നവാസിന് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു ഉണ്ടായിരുന്നത്.
സംസ്‌ക്കാര ചടങ്ങില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, നഗരസഭാംഗങ്ങളായ എ. അബ്ദുര്‍ റഹ്മാന്‍, മുക്രി സുലൈമാന്‍ ഹാജി, സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, കോണ്‍ഗ്രസ് നേതാവ് പി.എ അഷ്‌റഫലി, പി.ബി അഹ്മദ്, സി.എ. ഹാരിസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
പുതുതായി പണിയുന്ന വീടിന്റെ ഗൃഹപ്രവേശം വിപുലമായി നടത്താനും അതിന് ശേഷം സഹോദരന്റെ വിവാഹം നടത്താനുമുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. അതിനിടെയാണ് നവാസിനെ മരണം തട്ടിയെടുത്തത്.

Keywords: Kasaragod, Malikdeenar, Dead, Obituary, Thalanagara, Qasi line, Vidhyanagar, Mother, hospital, Malabar news,Navas body burried

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.