Latest News

സംസ്ഥാന ബജററ് ഒററനോട്ടത്തില്‍

Kerala-budget-2013_Malabar_flash

  • വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു
  • കയറ്റുമതിക്കുറവ് നാണ്യവിളകളെ ദോഷമായി ബാധിച്ചു
  • വികസന രംഗത്ത് പുരോഗതിയുണ്ടായി, 8000 കോടി രൂപ മൂലധന നിക്ഷേപം നടത്തി
  • ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ
  • ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെ പലിശബാധ്യത എഴുതിത്തള്ളും
  • പതാക നൌകാ പദ്ധതി. രൂപകല്‍പ്പന ഏപ്രില്‍, മെയ് മാസങ്ങളില്‍
  • റവന്യൂ വരുമാനത്തില്‍ 20 ശതമാനം വര്‍ധന
  • വളര്‍ച്ചാ നിരക്ക് 9.5 ശതമാനം
  • ക്ഷേമ പെന്‍ഷനുകള്‍ കൂട്ടി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 500, കര്‍ഷക പെന്‍ഷന്‍ 500, വിധവാ പെന്‍ഷന്‍ 700, വാര്‍ധക്യകാല പെന്‍ഷന്‍ 500 രൂപയുംആക്കി വര്‍ധിപ്പിച്ചു
  • മൂന്നുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുട്ടികള്‍ക്കും, മുന്നോക്ക വിഭാഗങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്കും ഫീസ് ഇളവ്
  • നിര്‍ധനരായ യുവതികളുടെ വിവാഹത്തിനായി 'മംഗല്യനിധി' രൂപീകരിക്കും ഇതിനായി ആഢംബരവിവാഹങ്ങളില്‍ നിന്നും തുക കണ്ടെത്തും
  • കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് 100 കോടി രൂപ ഉള്‍പ്പടെ 165 കോടി രൂപ
  • ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പയുടെ കുടിശിക എഴുതി തള്ളും
  • കാര്‍ഷികാദായ നികുതിയില്‍ നിന്ന് വ്യക്തികളെ ഒഴിവാക്കും
  • കാര്‍ഷിക വായ്പയ്ക്ക് റിസ്ക് ഇന്‍ഷ്വറന്‍സ്
  • അടുത്ത വര്‍ഷം മുതല്‍ സംഭരിക്കുന്ന നെല്ലിന് അപ്പോള്‍തന്നെ വില നല്‍കും
  • എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലവാവര്‍ക്കും ജീവിതഭദ്രത
  • 140 റേഷന്‍ കടകളും, 50 സഞ്ചരിക്കുന്ന മാവേലി സ്റോറുകളും ആരംഭിക്കും
  • കേരളത്തെ ഭൂരഹിത സംസ്ഥാനമാക്കി മാറ്റും
  • മദ്യവിമുക്ത കേരളം പദ്ധതിക്ക് 50 ലക്ഷം രൂപ
  • വാങ്ങിയ ഭൂമി മൂന്ന് മാസത്തിനകം മറിച്ചുവില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ വാങ്ങിയ മുദ്രവിലയുടെ ഇരട്ടി ഈടാക്കും
  • അര്‍ത്തുങ്കല്‍, വെള്ളയില്‍ എന്നിവടങ്ങളില്‍ ഫിഷിംഗ് ഹാര്‍ബറുകള്‍
  • ഭക്ഷ്യസാധനങ്ങള്‍ എഫ്സിഐ ഗോഡൌണുകളില്‍ നിന്ന് ഏറ്റെടുത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതുവരെയുള്ള നടപടികള്‍ കംപ്യൂട്ടര്‍വല്ക്കരിക്കും
  • മദ്യവിമുക്ത കേരളം പദ്ധതിക്ക് 50 ലക്ഷം രൂപ
  • 120 കോടി രൂപയുടെ അധിക വിഭവസമാഹരണം
  • സൌരോര്‍ജ നിര്‍മാണ ഉപകരണങ്ങളുടെ നികുതി കുറച്ചു
  • ഇടുക്കി ചെറുതോണിയില്‍ വാണിജ്യ നികുതി സര്‍ക്കിള്‍ കാര്യാലയം സ്ഥാപിക്കും.
  • 500 രൂപ വരെയുള്ള ചെരുപ്പുകളുടെ വില കുറയും.
  • ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 12 കോടി രൂപ
  • സംഭരിച്ച നെല്ല് അരിയാക്കുന്നതിന് പുതിയ മില്ലുകള്‍ ആരംഭിക്കും
  • താലൂക്ക് ആസ്ഥാനങ്ങളില്‍ തൃപ്തി ന്യായവില ഭക്ഷണശാല
  • സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സിന് 20 കോടി
  • പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിക്ക് പ്ളേസ്മെന്റ് സെല്ലുകള്‍,
  • ഹോട്ടലുകള്‍ക്ക് വൈദ്യുതി വെള്ളം തുടങ്ങിയവയ്ക്കായി 5 ലക്ഷം രൂപ വായ്പ നല്‍കും
  • സൌജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍
  • ശാസ്ത്രഗവേഷണത്തിന് ആറു കോടി
  • വിദഗ്ധ തൊഴിലാളികള്‍ക്ക് വെബ്സൈറ്റും കാര്‍ഷിക കര്‍മസേനയും രൂപീകരിക്കും
  • നീര ഉല്‍പാദിപ്പിക്കുന്നതിന് 10 ജില്ലകളില്‍ നീരാ യൂണിറ്റുകള്‍ സ്ഥാപിക്കും
  • എല്ലാ ജില്ലകളിലും മൊബലിറ്റി ഹബുകള്‍
  • പ്രധാന നഗരങ്ങളില്‍ അഗ്രിമാളുകള്‍
  • ജലാശയങ്ങളില്‍ ഫ്ളോട്ടിംഗ് സോളാര്‍ പാനലുകള്‍
  • സൌരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ 15 കോടി
  • സഹകരണ മേഖലയ്ക്ക് 75 കോടി
  • കൊച്ചുവേളിയിലെ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രത്തിന് 5 കോടി
  • കയര്‍ മേഖലയ്ക്ക് 111 കോടിയും, കശുവണ്ടി മേഖലയ്ക്ക് 75 കോടി രൂപയും അനുവദിച്ചു
  • സ്റാര്‍ ഹോട്ടലുകളില്‍ വിവാഹം നടത്തുന്നവര്‍ മംഗല്യനിധിയിലേക്ക് പണം നല്‍കണം
  • പാവപ്പെട്ട വീടുകളിലെ വിദ്യാര്‍ഥിക്ക് സ്കോളര്‍ഷിപ്പ്
  • വരള്‍ച്ചാ പ്രതിരോധത്തിനും മഴവെള്ള സംഭരണത്തിനുമായി 40 കോടി
  • 63 കേന്ദ്രങ്ങളില്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍. ഇതിനായി 3.5 കോടി
  • പിന്നോക്ക വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ പരിശീലന പദ്ധതി
  • കേരളത്തെ യാചക വിമുക്ത സംസ്ഥാനമാക്കുന്നതിന് എല്ലാ ജില്ലകളിലും അഭയകേന്ദ്രങ്ങള്‍. ഇതിനായി 14.5 കോടി
  • കൂടുതല്‍ സപ്ളൈകോ അരിമില്ലുകള്‍
  • മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണത്തിനായി 50 കോടി രൂപ
  • അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിക്കിടെ മരണമടഞ്ഞാല്‍ ഒരു ലക്ഷം, ഇവര്‍ക്ക് നൈറ്റ് ഷെല്‍റ്റര്‍ പദ്ധതിക്ക് തുടങ്ങും ഇതിനായി 5 കോടി രൂപ
  • 2000 സ്ക്വയര്‍ ഫീറ്റുള്ള വീടുകള്‍ക്ക് ജലസംഭരണിയും മാലിന്യപ്ളാന്റും നിര്‍ബന്ധമാക്കും
  • ആര്‍സിസിയെ നാഷണല്‍ കാന്‍സര്‍ സെന്ററാക്കും
  • ആധുനീക സംവിധാനങ്ങളോടു കൂടിയ പ്രകൃതിവാതക ശ്മശാനങ്ങള്‍ ഓരോ ജില്ലകളിലും ആരംഭിക്കും, ഇതിന് 10.5 കോടി
  • തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഫിഷ് മാളുകള്‍
  • വളര്‍ച്ചാ പ്രതിരോധത്തിന് 40 കോടി
  • പത്രപ്രവര്‍ത്തക പെന്‍ഷന്‍ 7000 രൂപയും, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ 4000 ആക്കി.
  • പത്രപ്രവര്‍ത്തക ഭവനനിര്‍മ്മാണ സബ്സിഡി ഒരു ലക്ഷമാക്കി
  • ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംസ്കരണ പ്ളാന്റ് ആരംഭിക്കും
  • കൈത്തറി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി 20 കോടി
  • പ്ളാസ്റിക് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡി നല്‍കും
  • മധ്യകേരളത്തില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ ആശുപത്രി ആരംഭിക്കും
  • വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്ളാസ്റിക് ശേഖരണവും സംസ്കരണവും നടത്തുന്നതിനുളള പദ്ധതി
  • ആലുവ മണപ്പുറത്തിന് സ്ഥിരം പാലം, 14.5 കോടിയുടെ പദ്ധതിക്ക് ഈവര്‍ഷം 5 കോടി
  • മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവേകാനന്ദ ചെയര്‍ വിവേകാനന്ദ പഠനകേന്ദ്രമാക്കി ഉയര്‍ത്തും
  • മണ്ണിനങ്ങളുടെ അറിവിലേക്കായി സോയില്‍ മ്യൂസിയം തിരുവനന്തപുരത്ത്
  • കേരളത്തെ ഭൂരഹിത സംസ്ഥാനമാക്കി മാറ്റും
  • വയനാട് കേന്ദ്രീകരിച്ച് രണ്ട് എലിഫന്റ് സ്ക്വാഡുകള്‍ രൂപീകരിക്കും
  • മത്സ്യഗ്രാമങ്ങളുടെ സമഗ്രവികസനത്തിനായി 50 കോടി രൂപ
  • കേരള സര്‍വകലാശാലയില്‍ സെന്‍ട്രല്‍ ടെക്നോളജി മ്യൂസിയത്തിന് ഒരു കോടി രൂപ
  • റവന്യൂ ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കും, താലൂക്ക് ഓഫീസുകള്‍ നവീകരിക്കും
  • ഉറവിട മാലിന്യ നിര്‍മാര്‍ജനത്തിനായി ശുചിത്വമിഷന് 12 കോടി
  • എല്ലാ ജില്ലാ ആസ്ഥാനത്തും ഹൈടെക് ലാബുകള്‍
  • കാര്‍ഷിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് ധാര പദ്ധതി നടപ്പാക്കും
  • മൂന്നാറില്‍ ഫിലിം ആര്‍ക്കവിസിന് 2.5 കോടി
  • പ്രകൃതി വാതകം ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കും
  • എല്ലാ ജില്ലകളിലും കലാഗ്രാമം, എറണാകുളത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍
  • തൊടുപുഴയില്‍ മലങ്കര ഇറിഗേഷന്‍ ടൂറിസം പ്രൊജക്ട് ആരംഭിക്കും
  • ഐടി മേഖലയ്ക്ക് പ്രത്യേക പദ്ധതി,
  • ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡിന് ഒന്നര കോടി രൂപ
  • 14 കോടി രൂപ മുതല്‍ മുടക്കില്‍ കേന്ദ്രസഹായത്തോടെ ഐടിസി സ്ഥാപിക്കും, ഇതിനായി 2 കോടി രൂപ
  • ചാലക്കുടിയില്‍ മീറ്റ് പ്രോസസിംഗ് പ്ളാന്റ്
  • ബാംബൂ കോര്‍പ്പറേഷന് മൂന്നു കോടി
  • തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ജല ടാക്സി സംവിധാനം നടപ്പാക്കും
  • ബൈപ്പാസുകള്‍ നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി
  • കേരള സീ പ്ളെയിന്‍ പദ്ധതിക്കായി 10 കോടി രൂപ
  • കൊല്ലം-കോട്ടപ്പുറം ജലപാതയുടെ നിര്‍മാണം ഇക്കൊല്ലം പൂര്‍ത്തിയാക്കും
  • കോട്ടയത്തെ ശ്രീനിവാസ രാമാനുജ ഇന്‍സ്റിറ്റ്യൂട്ടിന് 10 കോടി, കടുത്തുരുത്തി മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി സ്മൃതിമണ്ഡപത്തിന് 10 ലക്ഷം
  • തിരുവനന്തപുരം ആനയറയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് ഡിപ്പോ
  • ആറ് ബസ് ഡിപ്പോകളില്‍ വാണിജ്യസമുച്ചയങ്ങള്‍
  • ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 5 കോടി
  • കൊച്ചിയില്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിന് 15 ലക്ഷം രൂപ
  • ആയൂര്‍വേദ ആശുപത്രികളുടെ നവീകരണത്തിനായി 4.5 കോടി രൂപയും ഹോമിയോ ആശുപത്രി നവീകരണത്തിന് 5.6 കോടി രൂപയും അനുവദിച്ചു
  • പൊള്ളലേറ്റവരുടെ ചികിത്സയ്ക്കായി പ്രത്യേക പൊള്ളല്‍ ചികിത്സാകേന്ദ്രങ്ങള്‍
  • തിരുവനന്തപുരം ദന്തല്‍ കോളജിന് വിമന്‍സ് ഹോസ്റല്‍ കെട്ടിടം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ
  • സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണത്തിന് 26 കോടി രൂപ
  • കോട്ടയം പ്രസ് ക്ളബ്ബ് നിര്‍മിക്കുന്ന മീഡിയ സെന്ററിന്റെയും ന്യൂസ് മ്യൂസിയത്തിന്റെയും നിര്‍മാണത്തിന് 15 ലക്ഷം രൂപ
  • പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീടും ഭൂമിയും ലഭ്യമാക്കാന്‍ 100 കോടി രൂപ
  • ഉള്‍വനങ്ങളിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ യാത്രാ സൌകര്യം മെച്ചപ്പെടുത്തുന്നതിനായി ഗോത്രസാരഥി പദ്ധതി, ഇതിനായി മൂന്നു കോടി
  • പട്ടികജാതി-പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിനായി 50000 രൂപയുടെ സാമ്പത്തിക സഹായം നല്‍കും
  • അഗളിയില്‍ പോസ്റ് മെട്രിക് ഹോസ്റല്‍, കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആരംഭിക്കും
  • മൂന്നാറില്‍ ചിത്രകലാഗാലറിയും കുട്ടികളുടെ പാര്‍ക്കുമുള്‍പ്പെടെ സാംസ്കാരിക സമുച്ചയം ആരംഭിക്കും
  • തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് സ്റേഡിയം നടപ്പിലാക്കും
  • കൊച്ചിയില്‍ സൈബര്‍ ക്രൈം സെന്റര്‍ സ്ഥാപിക്കുന്നതിനായി 2 കോടി
  • കോട്ടയത്ത് ഫോറന്‍സിക് പരിശോധനാ ലാബ് സ്ഥാപിക്കും, ചങ്ങനാശേരിയില്‍ ജുഡീഷ്യല്‍ കോംപ്ളക്സ്
  • അഗ്നിശമന സേനാസംവിധാനത്തിന്റെ ഘടന പരിഷ്കരിക്കും,പട്ടാമ്പി ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ പുതിയ ഫയര്‍ സ്റേഷനുകള്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Kerala Budget-2013, KM Mani

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.