കാസര്‍കോട് : ബൈക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കൂഡ്ലു മധൂര്‍ ചേനക്കോട്ടെ ഭാസ്ക്കരന്റെയും സുജാതയുടെയും മകന്‍ എം സുകേഷ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പാറക്കട്ട ജംഗ്ഷനില്‍ വെച്ചാണ് അപകടം. സുകേഷ് ഓടിച്ച ഓട്ടോ പാറക്കട്ട ഭാഗത്തേക്ക് പോകുമ്പോള്‍ എതിരെ അമിത വേഗതയിലെത്തിയ ബൈക്കിനെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ഓട്ടോയുടെ അടിയില്‍പ്പെട്ട സുകേഷിനെ വലിച്ചെടുത്ത് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമദ്ധ്യേയാണ് സുകേഷ് മരണപ്പെട്ടത്. ബി എം എസ് പ്രവര്‍ത്തകനാണ്. ഉളിയത്തടുക്കയിലെ ഓട്ടോ സ്റ്റാന്റിലാണ് സുകേഷ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. വലിയ സൗഹൃദ്ദത്തിനുടമയായ സുകേഷിന്റെ അപകടമരണം സുഹൃത്തുക്കളെയും നാട്ടുകാരേയും ഒരു പോലെ ദു:ഖത്തിലാഴ്ത്തി. ആദരസൂചകമായി ഉളിയത്തടുക്കയില്‍ ഓട്ടോ െ്രെഡവര്‍മാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. അവിവാഹിതനാണ്.
സഹോദരങ്ങള്‍ : സുനില്‍കുമാര്‍, ബിന്ദു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment