ഇരിട്ടി: ഉത്സവച്ഛായപകര്‍ന്ന അന്തരീക്ഷത്തില്‍ ജബ്ബാര്‍കടവ് പാലം വ്യാഴാഴ്ച ഗതാഗതത്തിന് തുറന്നുകൊടുത്തു.
കീഴൂര്‍-ചാവശ്ശേരി ഗ്രാമപ്പഞ്ചായത്തിനെയും പായം പഞ്ചായത്തിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്. വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. വികസനകാര്യങ്ങളില്‍ രാഷ്ട്രീയമില്ലെന്നതിന്റെ തെളിവാണിതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി ഈ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടത്താന്‍ കഴിഞ്ഞത് ഇതിന്റെ തെളിവാണ്. കെ.എസ്.ടി.പി. പദ്ധതിയില്‍ ഉള്‍പ്പെട്ട തലശ്ശേരി-വളവുപാറ റോഡിന്റെ നിര്‍മാണം മെയ് മാസത്തില്‍ തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാലത്തിന്റെ നിര്‍മാണത്തിനായി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച മുന്‍ എം.എല്‍.എ. കെ.കെ.ശൈലജയെ നാട്ടുകാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ഡി.സിന്ധു, കെ.അബ്ദുള്‍ റഷീദ്, ജില്ലാ പഞ്ചായത്തംഗം പി.റോസ, ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായ പി.പ്രമീള, പി.പി.അനിതകുമാരി, കെ.പി.രാജന്‍, പി.എ.നസീര്‍, ഇബ്രാഹിം മുണ്ടേരി, വൈ.വൈ.മത്തായി, കെ.പി.കുഞ്ഞികൃഷ്ണന്‍, ജോര്‍ജ്കുട്ടി ഇരുമ്പുകുഴി, സി.വി.എം. വിജയന്‍, കെ.കെ.രാമചന്ദ്രന്‍, ജോസഫ് കോക്കാട്ട്, രാമദാസ് എടക്കാനം, അബ്രഹാം മാസ്റ്റര്‍, അജയന്‍ പായം, എന്‍.വി.ജയരാജന്‍, സി.വി.ശശീന്ദ്രന്‍, കെ.സി.ജേക്കബ് മാസ്റ്റര്‍, രാജു കൊന്നക്കല്‍, പി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. സൂപ്രണ്ടിങ് എന്‍ജിനിയര്‍ എ.സിറാജുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.വി.ശശിധരന്‍ സ്വാഗതം പറഞ്ഞു. പാലം ഗതാഗത്തിന് തുറന്നുകൊടുത്തതോടെ പായം, വട്ട്യറ, കരിയാല്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് ഇരിട്ടിയിലേക്കുള്ള ദൂരം നാലിലൊന്നായി കുറയും. ഒമ്പതുകോടിയോളം രൂപ ചെലവഴിച്ചാണ് പാലവും അപ്രോച്ച്‌റോഡും പൂര്‍ത്തിയാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Jabbar Kadavu Bridge
No comments:
Post a Comment