2010 മാര്‍ച്ച് 24നു വിട്ടില്‍ നിന്ന് പാല്‍ വാങ്ങാനായി പോയ വീരലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്നു കണ്ടെത്തി ലോക്കല്‍ പോലിസ് കേസ് അവസാനിപ്പിച്ചു. പിന്നീട് വീരലക്ഷ്മിയുടെ മാതാവ് രാജേശ്വരി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് 2010 ഒക്‌ടോബറില്‍ ക്രൈംബ്രാഞ്ച് കേസ് എറ്റെടുത്തു.
പരിശോധനയില്‍ മരിക്കുന്ന സമയത്തു വീരലക്ഷ്മി ഗര്‍ഭിണിയായിരുന്നുവെന്നു തെളിഞ്ഞു. കൂടിയ അളവില്‍ മദ്യം ഉള്ളില്‍ ചെന്നിരുന്നതായും ശ്വാസകോശത്തില്‍ ചളി കയറിയതായും കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സന്തോഷിനു വീരലക്ഷ്മിയുമായി അടുപ്പമുള്ളതായി തെളിഞ്ഞു. ഗര്‍ഭിണിയായ വീരലക്ഷ്മി വിവരം സന്തോഷിനെ അറിയിച്ചു. എന്നാല്‍ സന്തോഷ് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. വീരലക്ഷ്മി അതിനു തയ്യാറാവാതെ വന്നതോടെ ഇവരെ കൊലപ്പെടുത്താന്‍ സന്തോഷ് തീരുമാനിക്കുകയായിരുന്നു.
ഇതിനായി സുഹൃത്ത് വിജയിന്റെ സഹായത്തോടെ വീരലക്ഷ്മിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ബലമായി മദ്യം കഴിപ്പിച്ചശേഷം കൈകാലുകള്‍ കെട്ടി ഡാമിലേക്ക് ഇടുകയായിരുന്നു. ബോധം വീണ വീരലക്ഷ്മി ഉറക്കെ നിലവിളിച്ചപ്പോള്‍ സന്തോഷ് ഡാമിലിറങ്ങി മുടിയില്‍ പിടിച്ചുതാഴ്ത്തി മുക്കിക്കൊല്ലുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment