ബാംഗളൂര്‍: നഗരത്തിലെ മഗാഡി വ്യവസായമേഖലയിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. സിനിമാ തീയറ്ററുകള്‍ക്കും മറ്റും വേണ്ട ആഡംബര സീറ്റുകള്‍ നിര്‍മിക്കുന്ന എസ്ആര്‍ സീറ്റിംഗ് സിസ്റ്റം എന്ന കമ്പനിയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരെല്ലാം ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍നിന്നുള്ളവരാണ്. പുക ശ്വസിച്ചാണ് ആറുപേരും മരിച്ചത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പത്തു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഏഴു മണിക്കൂറോളം കഠിനാധ്വാനം ചെയ്തശേഷമാണു തീ നിയന്ത്രണവിധേയമായത്. അതേസമയം, ഗോഡൗണിന്റെ ഷട്ടര്‍ പുറത്തുനിന്നു പൂട്ടിയ നിലയില്‍ കണെ്ടത്തിയതു ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. തീപിടിത്തമുണ്ടാകുന്നതിന് ഏതാനും മിനിറ്റുകള്‍ക്കുമുമ്പു ചായ കുടിക്കാനായി പുറത്തിറങ്ങിയ മറ്റൊരു തൊഴിലാളിയാണു ഷട്ടര്‍ പുറത്തുനിന്നു പൂട്ടിയതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഷട്ടര്‍ പൊളിച്ചാണ് അഗ്നിശമനസേനാംഗങ്ങള്‍ അകത്തു കയറിയത്. ദുബായിയിലെ ഒരു സ്ഥാപനത്തില്‍നിന്നു വന്‍ ഓര്‍ഡറുണ്ടായിരുന്നതിനാല്‍ ഞായറാഴ്ച രാവിലെ മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment